19
Sunday
May 2024
May 2024
ദിവ്ഗി ടോര്‍ക്ക് ട്രാന്‍സ്ഫര്‍ സിസ്റ്റംസ് ഐപിഒ മാര്‍ച്ച് ഒന്നിന്
Posted on: February 28, 2023
കൊച്ചി : സിസ്റ്റം ലെവല്‍ ട്രാന്‍സ്ഫര്‍ കേസ്, ടോര്‍ക്ക് കപ്ലര്‍, ഡ്യുവല്‍-ക്ലച്ച് ട്രാന്സ്മിഷന് സൊലൂഷന്‍സ് തുടങ്ങിയവ വികസിപ്പിക്കാനും ലഭ്യമാക്കാനും ശേഷിയുള്ള രാജ്യത്തെ ചുരുക്കം വിതരണക്കാരിലൊരാളായ ദിവ്ഗി ടോര്‍ക്ക്ട്രാന്‍സ്ഫര്‍ സിസ്റ്റംസ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്പന (ഐപിഒ) മാര്‍ച്ച് ഒന്ന് മുതല്‍ മൂന്ന് വരെ നടക്കും.
180 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും 39,34,243 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെടുന്നതാണ് ഐപിഒ. അഞ്ച് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 560 രൂപ മുതല്‍ 590 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 25 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് അതിന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.
News in this Section
Related News