ഇന്‍ഡക്‌സ് ഫണ്ടുമായി നവി മ്യൂച്വല്‍ ഫണ്ട്

Posted on: February 18, 2023

കൊച്ചി : നവി മ്യൂച്വല്‍ ഫണ്ട് നികുതി ലാഭിക്കുന്നതിനു ലക്ഷ്യമിട്ടുള്ള ഒരു പാസീവ് ഫണ്ടായി നവി ഇഎ
ല്‍എസ്എസ് ടാക്‌സ് സേവര്‍ നിഫ്റ്റി 50 ഇന്‍ഡക്‌സ് അവതരിപ്പിച്ചു. ചൊവ്വാഴ്ച ആരംഭിച്ച എന്‍എഫ്ഒ
യില്‍ ഈ മാസം 28 വരെ അപേക്ഷിക്കാം.

ഡയറക്റ്റ് പ്ലാനിനു കീഴില്‍ 0.12% എക്‌സ്‌പെന്‍സ് റേഷ്യോയുള്ള ഫണ്ട് രാജ്യത്തെ ടാക്‌സ് സേവിങ് ഇ
എല്‍എസ്എസ് ഫണ്ടുകളില്‍ ഏറ്റവും കോസ്റ്റ് കുറഞ്ഞതാണ്. 80സിക്കു കീഴില്‍ നികുതി ലാഭിക്കാവുന്ന
നിക്ഷേപ ഉപാധികളില്‍ മൂന്ന് വര്‍ഷം എന്ന ഏറ്റവും കുറഞ്ഞ ലോക്ക്-ഇന്‍ കാലാവധിയും ആകര്‍ഷ
കമാണ്. ലോക്-ഇന്‍ പിരിയഡിനുശേഷം പണം തിരിച്ചെടുക്കുന്നതിന് എക്‌സിറ്റ്-ലോഡ് ഇല്ല. 500 രൂപ മു
തല്‍ നിക്ഷേപിക്കാം. നവി ആപ്പ് മുഖേനയും നിക്ഷേപിക്കാം.

നിലവില്‍ ടാക്‌സ്-സേവര്‍ ഇഎല്‍എസ്എസ് പദ്ധതികളുള്ള മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് പാസിവ് ഇഎ ല്‍എസ്എസ് പദ്ധതി തുടങ്ങാന്‍ സെബി ഈയിടെ അനുവാദം നല്‍കിയിരുന്നു. പാസീവ് നിക്ഷേപ
ത്തിന്റെ ലാളിത്യം താങ്ങാവുന്ന നിരക്കില്‍ ടാക്‌സ്-സേവിങ് രംഗത്തേക്ക് കൊണ്ടുവരിക വഴി ഉപയോ
ക്താക്കളുടെ വലിയൊരവാശ്യമാണ് നവി മ്യൂച്വല്‍ ഫണ്ട് നിറവേറ്റുന്നതെന്ന് നവി ഗ്രൂപ്പ് സഹസ്ഥാപകന്‍
സച്ചിന്‍ ബന്‍സാല്‍ പറഞ്ഞു.