ജെറ്റ് ഫ്രൈറ്റ് ലോജിസ്റ്റിക്സ് 37.70 കോടിയുടെ അവകാശ ഓഹരി ഇറക്കുന്നു

Posted on: January 23, 2023

മുംബൈ : പ്രമുഖ ചരക്ക് കൈമാറ്റ കമ്പനികളിലൊന്നായ ജെറ്റ് ഫ്രൈറ്റ് ലോജിസ്റ്റിക്സ് 37.70 കോടി രൂപയുടെ ഓഹരി ഇറക്കുന്നു. കമ്പനിയുടെ വികസനത്തിനായി ഫണ്ട് ഉപയോഗിക്കാനാണ് പരിപാടി. വെയര്‍ഹൗസ് സ്വന്തമാക്കല്‍, പ്രവര്‍ത്തന മൂലധനം സമാഹരിക്കുക, പുതിയ പ്രദേശങ്ങളിലേക്ക് പ്രവേശിക്കുക, പൊതു കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുക തുടങ്ങിയവയാണ് ലക്ഷ്യം. അവകാശം ലഭിക്കുന്നതിന് അര്‍ഹതയുള്ള ഇക്വിറ്റി ഷെയര്‍ഹോള്‍ഡര്‍മാരെ നിര്‍ണ്ണയിക്കുന്നതിനുള്ള തീയതിയായി കമ്പനി ജനുവരി 11 നിശ്ചയിച്ചു. ഓരോ ഓഹരിക്കും 16.25 രൂപയാണ് കമ്പനി നിശ്ചയിച്ചിട്ടുള്ള വില.

കമ്പനിയുടെ അവകാശ ഇഷ്യു ജനുവരി 20 ആരംഭിച്ച് 31ന് അവസാനിപ്പിക്കും. വിപണിക്ക് അവകാശങ്ങള്‍ നിരസിക്കാനുള്ള അവസാന തിയതി ജനുവരി 25 ആണ്. 37.70 കോടി രൂപ വരുന്ന പൂര്‍ണമായി വില്‍ക്കാവുന്ന 2,32,01,892 ഓഹരികളാണ് കമ്പനി ഇറക്കുക. അഞ്ചു രൂപ മുഖവിലയുള്ള ഓഹരികള്‍ 16.25 രൂപയ്ക്കായിരിക്കും അവതരിപ്പിക്കുക, അതായത് 11.24 രൂപയുടെ പ്രീമിയം ഉള്‍പ്പടെ. ഇറക്കുന്ന ഓഹരികളുടെ അവകാശ അനുപാതം 1:1 ആയിരിക്കും.

”മിഷന്‍ എക്സല്‍” ഉള്‍പ്പടെ പല നിര്‍ണായക തന്ത്രപരമായ ദൗത്യങ്ങളും കമ്പനി ഈയിടെ സ്വീകരിച്ചിട്ടുണ്ടെന്നും കൂടുതല്‍ വളര്‍ച്ചയ്ക്കായി സഹകാരികളെ കൂട്ടുകയും ഉത്പ്പന്ന വ്യാപ്തി വര്‍ധിപ്പിക്കുക, ആളുകളും സംസ്‌കാരവും, പ്രവര്‍ത്തന ഓട്ടോമേഷന്‍, ബിസിനസ് പ്രോല്‍സാഹനം എന്നിങ്ങനെ നാലു കാര്യങ്ങളില്‍ ഊന്നിയാണ് ബിസിനസ് ദൗത്യങ്ങളെന്നും ഓഹരി ഉടമകള്‍ക്ക് അര്‍ഹമായ മൂല്യം നല്‍കുകയും പുതിയ അവകാശ വില്‍പ്പന കമ്പനിയുടെ ബാലന്‍സ് ഷീറ്റ് വര്‍ധിപ്പിക്കുമെന്നും പുതിയ വളര്‍ച്ചാ ദൗത്യങ്ങള്‍ക്കു വഴിയൊരുക്കുമെന്നും ജെറ്റ് ഫ്രൈറ്റ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ റിച്ചാര്‍ഡ് തെക്കനാഥ് പറഞ്ഞു.