ക്രെഡിറ്റ്ആക്സസ് ഗ്രാമീണ്‍ കടപ്പത്ര വില്പ്പനയിലൂടെ 500 കോടി സമാഹരിക്കുന്നു

Posted on: November 11, 2022

കൊച്ചി : ബാങ്കിതര ധനകാര്യ സ്ഥാപനമായ ക്രെഡിറ്റ് ആക്സസ് ഗ്രാമീണ്‍ കടപ്പത്ര ഇഷ്യൂവിലൂടെ 500 കോടി രൂപ സമാഹരിക്കുന്നു. ആയിരം രൂപ മുഖവിലയുള്ള കടപ്പത്ര വില്പന ഈ മാസം 14ന് ആരംഭിക്കും.

നിക്ഷേപകര്‍ക്ക് 10.46 ശതമാനം വരെ ലാഭം നേടാം. ഡിസംബര്‍ രണ്ടിന് വില്പന അവസാനിക്കും. ചുരുങ്ങിയ നിക്ഷേപത്തുക 10000 രൂപയാണ്. ഇന്ത്യാ റേറ്റിംഗ്‌സ് ആന്റ് റിസര്‍ചിന്റെ ഐഎന്‍ഡി എഎ/ സ്റ്റേബിള്‍ റേറ്റിങുള്ള ഈ കടപ്പത്രങ്ങള്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യും.