ഗ്ലോബല്‍ ഹെല്‍ത്ത് ഐപിഒ നാളെ

Posted on: November 2, 2022

കൊച്ചി : ആരോഗ്യസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഹെല്‍ത്ത് ലിമിറ്റഡിന്റെ (മെദാന്ത) പ്രാഥമികഓഹരി വില്പ്പന (ഐപിഒ) മൂന്നുമുതല്‍ ഏഴുവരെ നടക്കും. 500 കോടി രൂപയുടെ പുതിയ ഓഹരികളും നിലവിലുള്ള ഓഹരി ഉടമകളുടെ 5,07,61,000 ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെടുന്നതാണ് ഐപിഒ.

രണ്ടു രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരി ഒന്നിന് 319 മുതല്‍ 336 രൂപവരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 44 ഓഹരികള്‍ക്ക് അപേക്ഷിക്കാം. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.