എന്‍വിറോ ഇന്‍ഫ്രാ എഞ്ചിനീയേഴ്‌സ് ഐപിഒയ്ക്ക്

Posted on: October 1, 2022

കൊച്ചി : എന്‍വിറോ ഇന്‍ഫ്രാ എഞ്ചിനീയേഴ്‌സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു.

95 ലക്ഷം പുതിയ ഇക്വിറ്റി ഓഹരികളാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഐപിഒയിലൂടെ സമാഹരിക്കുന്ന തുക കമ്പനിയുടെ പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കും പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കുമായിരിക്കും ഉപയോഗിക്കുക.

ഹെം സെക്യൂരിറ്റീസ് ലിമിറ്റഡാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍.