എല്‍ബി ബ്രൂവേഴ്സ് ആഗോള വിപണിയിലേക്ക് കടക്കുന്നു

Posted on: September 20, 2022

കൊച്ചി : ഗോവ ആസ്ഥാനമായുള്ള എല്‍ബി ബ്രൂവേഴ്‌സ് ആഗോള വിപണിയിലേക്ക് കടക്കുന്നു. ക്രാഫ്റ്റ് ബിയര്‍ മകാഡിയുടെ വിപണനത്തിനായി ഒമാന്‍ വിപണി തിരഞ്ഞെടുത്തത്.

ഗോവ ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് എല്‍ബി ബ്രൂവേഴ്‌സ് ക്രാഫ്റ്റ് ബിയര്‍ വിപണനത്തിലൂടെ ഈ സാമ്പത്തിക വര്‍ഷം 2 കോടി രൂപ വിലമതിക്കുന്ന 50,000 കെയ്‌സുകള്‍ വില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഉടന്‍ തന്നെ 3 രാജ്യങ്ങളില്‍ കൂടി പ്രവേശിക്കാന്‍ പദ്ധതിയിടുന്നു ് പ്രീമിയം ഐസ്ഡ്-ടീസ്, കോംബുച്ച, സീറോ ഷുഗര്‍ സെല്‍റ്റ്‌സര്‍ എന്നിവ പോലുള്ള നോണ്‍-ആല്‍ക്കഹോള്‍ ഫങ്ഷണല്‍ പാനീയങ്ങളും നിര്‍മ്മിക്കുന്നു.

‘ഞങ്ങളുടെ ക്രാഫ്റ്റ് ബിയര്‍ വില്‍ക്കുന്നതിനായി ഞങ്ങള്‍ ആഗോള വിപണികളിലേക്ക് കടക്കുകയാണ്. ഒമാനില്‍ ബിയറിന് ആവശ്യക്കാരേറെയാണ്, പ്രത്യേകിച്ച് എന്‍ആര്‍ഐ ജനസംഖ്യയില്‍ നിന്ന്,ഞങ്ങളുടെ പ്രീമിയം ക്രാഫ്റ്റ് ബിയര്‍ ബ്രാന്‍ഡായ മകാ ഡിയുടെ വിപണനത്തിനായി ഒമാന്‍ വിപണി തിരഞ്ഞെടുത്തത്. എല്‍ബി ബ്രൂവേഴ്‌സിന്റെ സഹസ്ഥാപകനും സിഇഒയുമായ ഇഷാന്‍ വര്‍ഷ്നേയ് പറഞ്ഞു.

 

TAGS: LB Brewers |