ഐനോക്‌സ് ഗ്രീന്‍ എനര്‍ജി സര്‍വീസസ് ഐപിഒയ്ക്ക്

Posted on: June 21, 2022


കൊച്ചി : കാറ്റില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള വിന്‍ഡ് പവര്‍ ഓപ്പറേഷന്‍, മെയിന്റനന്‍സ് സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഐനോക്‌സ് ഗ്രീന്‍ എനര്‍ജി സര്‍വീസസ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്പന (ഐപിഒ)യ്ക്ക് അനുമതി തേടി സെബിയ്ക്ക് കരടു രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു.

ഐപിഒയിലൂടെ 740 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 370 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും 370 കോടി രൂപയുടെ ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെടുന്നതായിരിക്കും ഐപിഒ.

ഐപിഒയിലൂടെ സമാഹരിക്കുന്ന തുക കമ്പനിയുടെ വായ്പകളുടെ തിരിച്ചടവുകള്‍ക്കും മുന്‍കൂര്‍ അടവുകള്‍ക്കും പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കുമായിരിക്കും ഉപയോഗിക്കുക. ഐനോക്‌സ് ഗ്രീന്‍ എനര്‍ജി സര്‍വീസസ് എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്തിട്ടുള്ളതും ഐനോക്‌സ് ജിഎഫ്എല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഭാഗവുമായ ഐനോക്‌സ് വിന്‍ഡ് ലിമിറ്റഡിന്റെ ഉപ കമ്പനിയാണ്.