ആസ്റ്ററിന് 601 കോടി അറ്റാദായം

Posted on: May 26, 2022

കൊച്ചി : ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത് കെയര്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം 601 കോടി രൂപ സംയോജിത അറ്റാദായം നേടി. മുന്‍ സാമ്പത്തികവര്‍ഷം 178 കോടി രൂപയായിരുന്നു അറ്റാദായം. പ്രവര്‍ത്തനവരുമാനം ഇക്കാലയളവില്‍ 8,608 കോടി രൂപയില്‍ നിന്നും 10,253 കോടി രൂപയായി ഉയര്‍ന്നു.

നാലാം പാദത്തില്‍ 2,728 കോടി രൂപയുടെ സംയോജിത വരുമാനമാണ് നേടിയത്. ഇക്കാലയളവില്‍ ലാഭം 44 ശതമാനം വര്‍ധിച്ച് 463 കോടി രൂപയിലെത്തി.

ഇന്ത്യയില്‍ നിന്നുള്ള വാര്‍ഷിക വരുമാനം 2,384 കോടി രൂപയാണ്. 96 കോടി രൂപ അറ്റാദായവും രേഖപ്പെടുത്തി. 2020-21-ല്‍ ഇന്ത്യയില്‍ 87 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയ സ്ഥാനത്താണിത്.