കിംഗ്സ് ഇന്‍ഫ്രായുടെ അറ്റാദായത്തില്‍ 107 ശതമാനം വര്‍ധനവ്

Posted on: May 26, 2022

കൊച്ചി : കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ് ലിമിറ്റഡിന്റെ അറ്റാദായം 2021-22 സാമ്പത്തികവര്‍ഷം 107.25 ശതമാനം വാര്‍ഷിക വര്‍ധനയോടെ 2.95 കോടി രൂപയിലെത്തി.

മുന്‍ സാമ്പത്തികവര്‍ഷം 1.42 കോടി രൂപയായിരുന്നു അറ്റാദായം. വരുമാനം ഇക്കാലയളവില്‍ 8.14 ശതമാനം വര്‍ധിച്ചു. നാലാം പാദത്തിലെ വരുമാനത്തില്‍ 22.67 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. അക്വാകള്‍ച്ചര്‍ മേഖലയില്‍ കൈവരിച്ച ശക്തമായ വളര്‍ച്ചയാണ് മെച്ചപ്പെട്ട സാമ്പത്തികഫലത്തിന് സഹായിച്ചതെന്ന് കിംഗ്‌സ് ഇന്‍ഫ്രാ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഷാജി ബേബി ജോണ്‍ പറഞ്ഞു.

TAGS: Kings Infra |