ആര്‍ക്കിയന്‍ കെമിക്കല്‍ ഇന്‍ഡസ്ട്രീസ് ഐപിഒയ്ക്ക്

Posted on: February 22, 2022

കൊച്ചി : പ്രമുഖ മറൈന്‍ കെമിക്കല്‍ ഉത്പാദകരായ ആര്‍ക്കിയന്‍ കെമിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് അപേക്ഷ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. 1,000 കോടി രൂപയുടെ പുതിയ ഓഹരികളും നിലവിലുള്ള പ്രോട്ടര്‍മാരുടെയും നിക്ഷേപകരുടെയും 1.907 കോടി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെടുന്നതായിരിക്കും ഐപിഒ.

ആര്‍ക്കിയന്‍ കെമിക്കല്‍ ഇന്‍ഡസ്ട്രീസ് ഇന്ത്യയില്‍, ബ്രോമിന്‍, ഇന്‍ഡസ്ട്രിയല്‍ സോള്‍ട്ട്, പൊട്ടാസ്യം സള്‍ഫേറ്റ് എന്നിവ ഉത്പ്പാദിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. 2021 സെപ്റ്റംബര്‍ 30ലെ കണക്ക് പ്രകാരം കമ്പനി 13 രാജ്യങ്ങളിലെ ആഗോള ഉപയോക്താക്കള്‍ക്കും 29 ആഭ്യന്തര ഉപയോക്താക്കള്‍ക്കും ഉത്പന്നം വിതരണം ചെയ്യുന്നുണ്ട്.

ഐഐഎഫ്എല്‍ സെക്യൂരിറ്റീസ്, ഐസിഐസിഐ സെക്യൂരിറ്റീസ്, ജെഎം ഫിനാന്‍ഷ്യല്‍ എന്നിവരാണ് ഐപിഒ യുടെ ബുക്ക് റണ്ണിങ്ങ് ലീഡ് മാനേജര്‍മാര്‍.