ഐനോക്‌സ് ഗ്രീന്‍ എനര്‍ജി ഐപിഒയ്ക്ക്

Posted on: February 10, 2022

കൊച്ചി : ഐനോക്‌സ് ജിഎഫ്എല്‍ ഗ്രൂപ്പിന്റെ ഭാഗവും എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്തിട്ടുള്ള ഐനോക്‌സ് വിന്‍ഡ് ലിമിറ്റഡിന്റെ ഉപകമ്പനിയുമായ ഐനോക്‌സ് ഗ്രീന്‍ എനര്‍ജി സര്‍വീസസ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് അപേക്ഷ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു.

ഐപിഒയിലൂടെ 740 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 370 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും 370 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെടുന്നതായിരിക്കും ഐപിഒ.