06
Monday
May 2024
May 2024
ഡിസിബി ബാങ്കിന്റെ അറ്റാദായത്തിൽ 17 ശതമാനം വർധന
Posted on: January 16, 2015
കൊച്ചി : ഡിസിബി ബാങ്ക് നടപ്പു ധനകാര്യവർഷത്തെ മൂന്നാം ക്വാർട്ടറിൽ 43 കോടി രൂപ അറ്റാദായം നേടി. മുൻ വർഷം ഇതേ ക്വാർട്ടറിലെ 36 കോടിയെ അപേക്ഷിച്ച് 17 ശതമാനം വർധനയാണിത്. നികുതിക്കു മുൻപുള്ള ലാഭം 37 ശതമാനം വർധിച്ച് 50 കോടി രൂപയായി.
2013 സെപ്റ്റംബറിനു ശേഷം ബാങ്കിന്റെ ശാഖകളുടെ എണ്ണം 103 ൽ നിന്ന് 145 ആയി ഉയർന്നു. ജീവനക്കാരുടെ എണ്ണം 2401 ൽ നിന്ന് 3194 ആയി വർധിച്ചു. 2014 ഡിസംബർ 31 ലെ കണക്കു പ്രകാരം ബാങ്കിന്റെ നിക്ഷേപങ്ങൾ 11,850 കോടി രൂപയും വായ്പകൾ 9491 കോടി രൂപയുമായിരുന്നു. ബാങ്കിന്റെ ആകെ നിക്ഷേപങ്ങളുടെ 82 ശതമാനവും ചെറുകിട നിക്ഷേപങ്ങളാണ്.
TAGS: DCB Bank | Q3 Results 2014-15 |
News in this Section