ചോളയുടെ അറ്റാദായത്തില്‍ നേരിയ വര്‍ധന

Posted on: November 7, 2019

കൊച്ചി: മുരുഗപ്പ ഗ്രൂപ്പിനു കീഴിലുള്ള ധനകാര്യ സ്ഥാപനമായ ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്റ് ആന്റ് ഫിനാന്‍സ് കമ്പനിയുടെ നടപ്പു സാമ്പത്തിക വര്‍ഷം ക്വാർട്ടറിലെ
അറ്റാദായത്തില്‍ നേരിയ വര്‍ധന. സെപ്റ്റംബർ  30 ന് അവസാനിച്ച ക്വാർട്ടറിൽ
ല്‍ 306.97 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 304.68 കോടി രൂപയായിരുന്നു. കമ്പനിയുടെ വരുമാനം രണ്ടാം ക്വാർട്ടറിൽ
31 ശതമാനം വര്‍ധിച്ച് 2,197.01 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇത് 1,675.15 കോടിയായിരുന്നു.

വിപണിയില്‍ കടുത്ത മാന്ദ്യം ഉണ്ടായിട്ടും ഫണ്ട് വിതരണത്തില്‍ ഏഴു ശതമാനം വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞെന്ന് ചോളയുടെ പുതിയ എംഡിയായി നിയമിതനായ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അരുണ്‍ അളഗപ്പ പറഞ്ഞു. ഫണ്ട് വിതരണം 6,899 കോടി രൂപയില്‍ നിന്ന് 7,381 രൂപയായി വര്‍ധിച്ചു. വാഹന വായ്പാ ബിസിനസ് 5,609 കോടി രൂപയില്‍ നിന്ന് 5,796 കോടി രൂപയായി വര്‍ധിച്ചു. കമ്പനിയുടെ പുതിയ മാനേജിംഗ് ഡയറക്ടറായി  നവംബര്‍ 15 മുതല്‍ അഞ്ചു വര്‍ഷത്തേക്കാണ് നിയമനം.