ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്റിന് 314 കോടി ലാഭം

Posted on: August 1, 2019

കൊച്ചി : ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്റ് ആന്റ് ഫിനാന്‍സ് കമ്പനി 2019-2020 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം ക്വാർട്ടറിൽ  10 ശതമാനം വളര്‍ച്ചയോടെ 314 കോടിയുടെ ലാഭം നേടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവി കമ്പനിയുടെ അറ്റാദായം 285 കോടിയായിരുന്നു.

ജൂണ്‍ 30ന് അവസാനിച്ച ക്വാർട്ടറിൽ കമ്പനിയുടെ വരുമാനം 26 ശതമാനം വളര്‍ച്ചയോടെ 2,030 കോടിയായി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിൽ  1,606 കോടിയായിരുന്നു. നികുതിയ്ക്ക് മുന്‍പുള്ള ലാഭം 10 ശതമാനം വര്‍ധനവോടെ 483 കോടിയായി ഉയര്‍ന്നു. ഈ വര്‍ഷം 22 ശതമാനം വളര്‍ച്ചയോടെ 8572 കോടി രൂപയുടെ വിതരണമാണ് നടന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഒന്നാം ക്വാർട്ടറിൽ  7,014 കോടി രൂപയായിരുന്നു വിതരണം. 35 ശതമാനം വളര്‍ച്ചയോടെ 46,709 കോടിയുടെ ആസ്തി കമ്പനി കൈവരിച്ചു.