04
Saturday
May 2024
May 2024
ഡി സി ബി ബാങ്കിന്റെ അറ്റാദായം 73 കോടി
Posted on: October 20, 2018
കൊച്ചി : സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം ക്വാര്‍ട്ടറില്‍ ഡി.സി.ബി. ബാങ്കിന്റെ അറ്റാദായം 25 ശതമാനം വര്‍ധിച്ച് 73 കോടി രൂപയിലെത്തി. ഇക്കാലയളവിലെ നികുതിക്കു മുന്‍പുള്ള ബാങ്കിന്റെ ലാഭം 114 കോടി രൂപയാണ്. 146 കോടി രൂപയുടെ പ്രവര്‍ത്തന ലാഭവും ബാങ്ക് കൈവരിക്കുകയുണ്ടായി.
പലിശ വരുമാനം 17 ശതമാനം വര്‍ധിച്ച് 282 കോടി രൂപയില്‍ എത്തി. ആകെ വായ്പകളുടെയും നിക്ഷേപങ്ങളുടെയും കാര്യത്തില്‍ 27 ശതമാനം വര്‍ധനവ് ബാങ്കു കൈവരിച്ചു. അറ്റ നിഷ്ക്രിയ ആസ്തികള്‍ ഈ വര്‍ഷം ജൂണ്‍ 30 ലെ 0.72 ശതമാനത്തെ അപേക്ഷിച്ച് 0.70 ശതമാനമായതായും സെപ്റ്റംബര്‍ 30 ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
TAGS: DCB Bank |
News in this Section