ഷീല ഫോം ഐപിഒ 5.44 മടങ്ങ് സബ്‌സ്‌ക്രിപ്ഷൻ

Posted on: December 2, 2016

sleepwell-mattress-big

മുംബൈ : സ്ലീപ്‌വെൽ മാട്രസസ് നിർമാതാക്കളായ ഷീല ഫോമിന്റെ ഇനീഷ്യൽ പബ്ലിക് ഓഫറിന് 5.44 മടങ്ങ് സബ്‌സ്‌ക്രിപ്ഷൻ. അഞ്ച് രൂപ മുഖവിലയുള്ള ഓഹരിക്ക് 680-730 രൂപയായിരുന്നു പ്രൈസ്ബാൻഡ്.

ഫിഡെലിറ്റി, ഗോൾഡ്മാൻ സാച്ചസ്, ഈസ്റ്റ് സ്പ്രിംഗ്, എച്ച്ഡിഎഫ്‌സി മ്യൂച്വൽഫണ്ട്, എസ് ബി ഐ മ്യൂച്വൽഫണ്ട്, ഐസിഐസിഐ പ്രൂഡൻഷ്യൽ എഎംസി, പ്രേംജി ഇൻവെസ്റ്റ്, ഐഡിഎഫ്‌സി മ്യൂച്വൽഫണ്ട്, സുന്ദരം മ്യൂച്വൽഫണ്ട് തുടങ്ങിയ നിക്ഷേപസ്ഥാപനങ്ങളും ഷീല ഫോമിൽ ഓഹരിപങ്കാളിത്തം നേടിയിട്ടുണ്ട്. ഓഹരികൾ ബിഎസ്ഇയിലും എൻഎസ്ഇയിലും ലിസ്റ്റ് ചെയ്യും.