ലിസ്റ്റിംഗ് നടപടികളുമായി നാഷണൽ സ്റ്റോക് എക്‌സ്‌ചേഞ്ച്

Posted on: June 29, 2016

NSE-building-big

കൊച്ചി : നാഷണൽ സ്റ്റോക് എക്‌സ്‌ചേഞ്ച് 2017 ജനുവരിയോടെ ലിസ്റ്റിംഗിനു മുന്നോടിയായിട്ടുള്ള ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ട്‌സ് സമർപ്പിക്കുവാൻ എൻഎസ്ഇ ഡയറക്ടർ ബോർഡ് തീരുമാനിച്ചു. 2017 ഏപ്രിലിലോടെ വിദേശ എക്‌സ്‌ചേഞ്ചുകളിൽ ലിസ്റ്റിംഗ് നടത്തും.

ലിസ്റ്റിംഗ് നപടിക്രമങ്ങൾ ത്വരിതപ്പെടുത്തുന്നതിനായി ഇപ്പോഴത്തെ ലിസ്റ്റിംഗ് കമ്മിറ്റി പുനസംഘടിപ്പിക്കുകയും ഉപസമിതിയെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. ഈ ഉപസമിതി നിശ്ചിത സമയത്തിനുള്ളിൽ നടപടിക്രമങ്ങൾ സംബന്ധിച്ച തീരുമാനമെടുക്കും.