മാട്രിക്‌സ് സെല്ലുലാർ ഐപിഒയ്ക്ക് സെബി അനുമതി

Posted on: September 7, 2015

Matrix-Cellular-Data-card-b

ന്യൂഡൽഹി : മാട്രിക്‌സ് സെല്ലുലാറിന്റെ ഇനീഷ്യൽ പബ്ലിക് ഓഫറിന് സെബി അനുമതി ലഭിച്ചു. ഗഗൻ ദീപ് സിംഗ് ദുഗൽ, മഞ്ജിത് സിംഗ് ദുഗൽ, ഉർവശി കൗർ എന്നിവർ പ്രമോട്ട് ചെയ്യുന്ന കമ്പനി ഇഷ്യുവിന് ശേഷം ബിഎസ്ഇ യിലും എൻഎസ്ഇയിലും ലിസ്റ്റ് ചെയ്യും. ഐഐഎഫ്എൽ ഹോൾഡിംഗ് ലിമിറ്റഡ് ആണ് മർച്ചന്റ് ബാങ്കർമാർ.

റോമിംഗ് സൗകര്യമുള്ള ഇന്റർനാഷണൽ സിംകാർഡ് മുഖേന ഇന്ത്യയിൽ നിന്നും വിദേശയാത്ര നടത്തുന്നവർക്ക് വോയ്‌സ്, ഡാറ്റാ, എസ്എംഎസ് സേവനങ്ങളാണ് മാട്രിക്‌സ് നൽകിവരുന്നത്. ഇന്ത്യയിൽ നിന്നുള്ള ഔട്ട്ബൗണ്ട് റോമിംഗ് വിപണി പ്രതിവർഷം 14 ശതമാനം നിരക്കിൽ വളർച്ച കൈവരിക്കുന്നുണ്ട്.