യുടിഐ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ ലിസ്റ്റു ചെയ്തു

Posted on: September 6, 2015

UTI-Logo-new-Big

കൊച്ചി : യുടിഐ യുടെ സെൻസെക്‌സ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും യുടിഐ നിഫ്റ്റി എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും ലിസ്റ്റു ചെയ്തു. ചടങ്ങിൽ യുടിഐ എഎംസി മാനേജിംഗ് ഡയറക്ടർ ലിയോ പുരിയും എൻഎസ്ഇ ബിസിനസ് ഡവലപ്‌മെന്റ് ചീഫ് രവി വരാണസി തുടങ്ങിയവർ പങ്കെടുത്തു.

അസറ്റ് അലോക്കേഷൻ പാറ്റേൺ അനുസരിച്ച് യുടിഐ സെൻസെക്‌സ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് എസ് ആൻഡ് പി ബിഎസ്ഇ സെൻസക്‌സ് ഇൻഡക്‌സിലെ സെക്യൂരിറ്റികളിലും മണിമാർക്കറ്റ് ഇൻസ്ട്രുമെന്റുകളിലും നിക്ഷേപിക്കും. യുടിഐ നിഫ്റ്റി എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് സിഎൻഎക്‌സ് നിഫ്റ്റി ഇൻഡക്‌സ് സെക്യൂരിറ്റികളിലും മണി മാർക്കറ്റ് ഇൻസ്ട്രുമെന്റുകളിലും നിക്ഷേപിക്കും.