ഇലട്രിക്ക് ബസുകള്‍ക്കായി സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിക്കാന്‍ കൊച്ചി കോര്‍പ്പറേഷന്‍

Posted on: November 16, 2023

കൊച്ചി : നഗരത്തില്‍ ഇലട്രിക്ക് ബസുകള്‍ ഓടിക്കുന്നതിനായി സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിക്കാന്‍ കൊച്ചി കോര്‍പ്പറേഷന്‍. പ്രധാനമന്ത്രി ഇ- ബസ്‌സേവയില്‍ ഉള്‍പ്പെടുത്തി കൊച്ചി നഗരത്തിന് ലഭ്യമാക്കുന്ന 150 ബസുകളുടെ നടത്തിപ്പിനായാണ് പുതിയ കമ്പനി രൂപീകരിക്കുന്നത്. ഹരിത ഊര്‍ജത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇ- ബസ്‌സേവ വഴി ബസുകള്‍ ലഭ്യമാക്കുന്നത്. സിയാല്‍ മാതൃകയില്‍ പൊതുസ്വകാര്യ പങ്കാളിത്തതോടെയുള്ള സംവിധാനമാണ് കോര്‍പ്പറേഷന്‍ പരിഗണ
നയിലുള്ളത്.

നഗരത്തില്‍ മലിനീകരണം പരമാവധി കുറയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് 950 ഓളം ഇലട്രിക്ക് ബസുകള്‍ കേന്ദ്രം സംസ്ഥാനത്തിന് നല്‍കുന്നത്. ഇതില്‍ 150 എണ്ണമാണ് കൊച്ചി നഗരത്തിന് ലഭിക്കുക. മൂന്നുലക്ഷവും അതിലേറെ ജനസംഖ്യയുമുള്ള നഗരങ്ങള്‍ക്കാണ് പദ്ധതി വഴി ഇ-ബസുകള്‍ ലഭിക്കുന്നത്. ബസിന്റെ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ കേന്ദ്രം നല്‍കും. എന്നാല്‍ ബസുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന കിലോമീറ്ററുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനം വരുമാനത്തിന്റെ ഒരു വിഹിതം കേന്ദ്രത്തിന് നല്‍കേണ്ടി വരും. കേന്ദ്രത്തിന്റെ വിഹിതം അടച്ച് മറ്റെല്ലാ ചെലവുകള്‍ക്കും ശേഷം സംസ്ഥാനത്തിന് കിലോമീറ്ററിന് 10 മുതല്‍ 15 രൂപ വരെ ലാഭം ലഭിക്കുന്ന തരത്തിലാണ് പാക്കേജ് അന്തിമമാക്കിയത്. 2009ല്‍ ജന്റം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊച്ചി നഗരത്തില്‍ സര്‍വീസ് നടത്താന്‍ 200 എസി ലോഫ്‌ലോര്‍ ബസ്സുകളും നോണ്‍ എസി
ബസുകളും ലഭിച്ചിരുന്നു. എന്നാല്‍ തുടര്‍ന്ന് ജന്റം പദ്ധതിയുടെ ലക്ഷ്യം നഗരത്തില്‍ നടപ്പിലാക്കാന്‍ കഴിഞ്ഞതുമില്ല.

ഈ സ്ഥിതി വീണ്ടും ആവര്‍ത്തിക്കാതിക്കാന്‍ കൂടിയാണ് ‘പ്രധാനമന്ത്രി ഇ- ബസേവ പദ്ധതിവഴി ലഭിക്കുന്ന ബസുകളും നടത്തിപ്പിനായി കോര്‍പ്പറേഷന്‍ സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരികരികന്നത്. രാജ്യത്തെ നഗരങ്ങളിലുടനീള 10,000 ഇ-ബസുകള്‍ വിന്യസിക്കുന്നതിള്ള പ്രധാനമന്ത്രി ഇ-ബസ് സേവ പദ്ധതയ്ക്ക് കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ആഗസ്റ്റിലണ് അംഗീകാരം നല്‍കിയത്. 57,613 കോടിയാണ് പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ ചെലവഴിക്കുക.

 

TAGS: Electric Bus |