May 2024
ഉണ്ണി മുകുമന്ദനെ നായകനാക്കി ഹനീഫ് അദേനി ഒരുക്കുന്ന ആക്ഷന്‍ എന്റര്ടെയ്നര് മാര്‍ക്കോ
Posted on: May 2, 2024
മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വില്ലന്റെ സ്പിന്‍ ഓഫ് സിനിമ വരുന്നു.ഉണ്ണി മുകു
മന്ദനെ നായകനാക്കി ഹനീഫ് അദേനി ഒരുക്കുന്ന ആക്ഷന്‍ എന്റര്ടെയ്നര് മാര്‍ക്കോ ആണ് മലയാ
ള സിനിമയില്‍ പുതിയ തുടക്കം സൃഷ്ടിക്കുന്നത്.കെ ജി എഫ് താരം രവി ബ്രസൂരാണ് സംഗീതം നിര്‍വഹി
ക്കുന്നത്. മിഖായേല്‍ എന്ന നിവിന്‍ പോളി ചിത്രത്തില്‍ ഉണ്ണി മുകുന്ദന് അവതരിപ്പിച്ച മാര്‍ക്കോ ജൂനിയര്‍
എന്ന കഥാപാത്രത്തെ ആസ്പദമാക്കി ഒരുക്കുന്ന മുഴുനീള സിനിമയാണിത്.ബിഗ്ബജറ്റില്‍ ഒരുങ്ങുന്ന ചി
ത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായാണ് പുറത്തിറങ്ങുന്നത്. ഷരിഫ് മുഹമ്മദ്, അബ്ദുള്‍ ഗ
ദാഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ക്യൂബ്സ് എന്റര്ടെയ്ന്മെന്റ്സും ഉണ്ണി മുകുന്ദന് ഫിലിംസും ചേര്‍ന്നാണ് മാര്‍ക്കോ തിയെറ്ററുകളില്‍ എത്തിക്കുന്നത്. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ വ്യത്യസ്തമായ സ്റ്റൈലിഷ് വില്ലന്‍ വേഷങ്ങളിലൊന്നായിരുന്നു മാര്‍ക്കോ എന്ന കഥാപാത്രം. മുഴുനീള കഥാപാത്രമായി മാര്‍ക്കോ എത്തുമ്പോള്‍ പുതിയൊരു യൂണിവേഴ്സ് കൂടി സൃഷ്ടിക്കുകയാണ് സംവിധായകനായ ഹനീഫ് അദേനി.
ഉണ്ണി മുകുന്ദന് നായകനായവയില്‍ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം ജയ് ഗണേഷാണ്. കുട്ടികളടക്കമുള്ള പ്രേക്ഷകരെ മുന്നില്‍ക്കണ്ട് പ്രദര്ശനത്തിനെത്തിച്ചിരുന്ന ത്രില്ലര്‍ സ്വഭാവം നിലനിര്‍ത്തുന്ന ചിത്രമായ ജയ് ഗണേഷ് പ്രദര്‍ശന വിജയം നേടി മുന്നേറുന്നു.
TAGS: Marko Movie | Unni Mukundan |
ജി.കെ.എന്‍.പിള്ള ഒരുക്കിയ അങ്കിളും കുട്ട്യോളും മെയ് 10 ന് റിലീസ് ചെയ്യും.
സംവിധായകന് അനുറാം നിര്‍മ്മാണ രംഗത്തേക്ക്,പുതിയ ചിത്രം ‘മറുവശം’ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
ഓസ്ട്രേലിയയില്‍ നിന്നുള്ള ആദ്യ മലയാളം വെബ് സീരീസിന് മലയാളിയായ ജോയ് കെ. മാത്യു തുടക്കം കുറിച്ചു.
ജോയ് .കെ .മാത്യുവിന്റെ ‘അണ്ബ്രേക്കബിള്’ ചിത്രീകരണം പൂര്‍ത്തിയായി
മിസിസ് കേരള ഗോള്‍ഡ് വിഭാഗത്തില്‍ തൃശൂര്‍ സ്വദേശി ജയലക്ഷ്മി ഫസ്റ്റ് റണ്ണറപ്പായി