May 2024
ജി.കെ.എന്‍.പിള്ള ഒരുക്കിയ അങ്കിളും കുട്ട്യോളും മെയ് 10 ന് റിലീസ് ചെയ്യും.
Posted on: April 20, 2024
കൊച്ചി : ആദീഷ് പ്രവീണ്‍, ജി.കെ.എന്‍ പിള്ള, ശിവാനി, രാജീവ് പാല, നന്ദു പൊതുവാള് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജി.കെ.എന്‍.പിള്ള പീവീ സിനിമാസിന്റെ ബാനറില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അങ്കിളും കുട്ട്യോളും’ എസ്.സുര്‍ജിത് നിര്‍മ്മിക്കുന്ന ചിത്രം മെയ് 10 ന് റിലീസ് ചെയ്യും.
കുട്ടികള്‍ക്കെതിരെ വ്യാപകമായി നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ബോധവത്ക്കരണ സന്ദേശമുയര്‍ത്തുന്ന ചിത്രമാണ് ‘അങ്കിളും കുട്ട്യോളും’ . ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയത് സംവിധായകനാണ്. ജി കെ എന്‍ പിള്ള ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘അങ്കിളും കുട്ട്യോളും’. സ്നേഹം+ദൈവം=ഗുരു എന്ന ആശയത്തെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ ഇതിവൃത്തം ഒരുക്കിയിട്ടുള്ളത്. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഏറെ പ്രയോജനകരമായ സന്ദേശമാണ് ചിത്രം മുന്നോട്ട് വെയ്ക്കുന്നതെന്ന് സംവിധായകന് ജി കെ എന്‍ പിള്ള പറഞ്ഞു. ദേശീയ അവാര്‍ഡ് ജേതാവ് മാസ്റ്റര്‍ ആദിഷ് പ്രവീണ്‍, ജി കെ എന്‍ പിള്ള എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. നന്ദു പൊതുവാള്, ശിവാനി സായ, രാജീവ് പാല, എസ്.സുര്‍ജിത് , ഗ്രേഷ്യ, അഭിനവ് കെ രാജേഷ്, സിജിന്‍ സതീഷ്, ദേവക് ബിനു, പല്ലവി സജിത്ത്, ആന്‍ഡ്രിയ തുടങ്ങിയവരാണ് അഭിനേതാക്കള്‍. – (പി ആര് ഒ ) പി.ആര്.സുമേരന്‍.
TAGS: Ankilum Kuttiolum |
ഉണ്ണി മുകുമന്ദനെ നായകനാക്കി ഹനീഫ് അദേനി ഒരുക്കുന്ന ആക്ഷന്‍ എന്റര്ടെയ്നര് മാര്‍ക്കോ
സംവിധായകന് അനുറാം നിര്‍മ്മാണ രംഗത്തേക്ക്,പുതിയ ചിത്രം ‘മറുവശം’ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
ഓസ്ട്രേലിയയില്‍ നിന്നുള്ള ആദ്യ മലയാളം വെബ് സീരീസിന് മലയാളിയായ ജോയ് കെ. മാത്യു തുടക്കം കുറിച്ചു.
ജോയ് .കെ .മാത്യുവിന്റെ ‘അണ്ബ്രേക്കബിള്’ ചിത്രീകരണം പൂര്‍ത്തിയായി
മിസിസ് കേരള ഗോള്‍ഡ് വിഭാഗത്തില്‍ തൃശൂര്‍ സ്വദേശി ജയലക്ഷ്മി ഫസ്റ്റ് റണ്ണറപ്പായി