May 2024
സൈബര്‍ കുറ്റകൃത്യങ്ങളുടെ കഥ പറയുന്ന ‘ബൈനറി’ 19 ന് റിലീസാവും
Posted on: May 15, 2023
കൊച്ചി : സൈബര്‍ കുറ്റകൃത്യങ്ങളുടെ കാണാക്കാഴ്ചകളുടെ കഥയുമായി ‘ബൈനറി’ വരുന്നു.ഏറെ പുതുമയുണര്‍ത്തുന്ന ചിത്രം തിയേറ്ററില്‍ 19 ന് റിലീസാവും. വോക്ക് മീഡിയായുടെ ബാനറില്‍ ഡോ. ജാസിക്ക് അലിയാണ് ‘ബൈനറി’ സംവിധാനം ചെയ്തിരിക്കുന്നത്. രാജേഷ് ബാബു കെ ശൂരനാട്, മിറാജ് മുഹമ്മദ് എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് അനേകായിരം കണ്ണുകള്‍ ചേര്‍ന്നു നെയ്തുകൂട്ടിയ ഒരു വലിയ വലയാണ് ഇന്നത്തെ സൈബര്‍ വേള്‍ഡ്. ആ വലയില്‍ കുടുങ്ങി രക്ഷപ്പെടാനാവാതെ പിടഞ്ഞു തീരുന്ന എത്രയോ മനുഷ്യര്‍ നമ്മുക്ക് ചുറ്റുമുണ്ട്.നിയമ സംവിധാനത്തിനോ, പോലീസിനോ ഒന്നും ഇതില്‍ ചെയ്യാനാവുന്നില്ല. അങ്ങനെ ലോകത്തെ പിടിമുറുക്കിയ സൈബര്‍ യുഗത്തിന്റെ ഇതുവരെ അറിയാത്ത, ആരും പറയാത്ത കഥകളാണ് ബൈനറിയുടെ ഇതിവൃത്തം. സൂപ്പര്‍ഹിറ്റുകളായി മാറിയ പാട്ടുകളും ചിത്രത്തിന്റെ പുതുമയാണ്.
ചിത്രത്തില്‍ -ജോയി മാത്യു, സിജോയ് വര്‍ഗ്ഗീസ്, കൈലാഷ്, മാമുക്കോയ, അനീഷ് രവി, അനീഷ് ജി മേനോന്, നവാസ് വള്ളിക്കുന്ന് ലെവിന്‍, നിര്‍മ്മല്‍ പാലാഴി, കൂട്ടിക്കല്‍ ജയചന്ദ്രന് കിരണ്‍രാജ് രാജേഷ് മലര്‍കണ്ടി , കെ പി സുരേഷ് കുമാര്‍, പ്രണവ് മോഹന്‍, ജോഹര്‍ കാനേഷ്, സീതു ലക്ഷ്മി, കീര്‍ത്തി ആചാരി എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.തിരക്കഥ- ജ്യോതിഷ് നാരായണന്, ബിനോയ് പി എം, സംഭാഷണം- രഘു ചാലിയാര്‍, ക്യാമറ-സജീഷ് രാജ്, , സെക്കന്റ് ഷെഡ്യൂള്‍ ക്യാമറ- ഹുസൈന് അബ്ദുള്‍ ഷുക്കൂര്‍, സെക്കന്‍ഡ് ഷെഡ്യൂള്‍-ക്രിയേറ്റീവ് ഡയറക്ടര്‍- കൃഷ്ണജിത്ത് എസ് വിജയന്, സംഗീതം-എം കെ അര്ജ്ജുനന് & രാജേഷ് ബാബു കെ ശൂരനാട്, എഡിറ്റര്‍- അമൃത് ലൂക്ക, ഗാനരചന- പി കെ ഗോപി, നജു ലീലാധര്‍, പി സി മുരളീധരന്, അഡ്വ ശ്രീ രജ്ഞിനി, സജിതാ മുരളിധരന്.പ്രൊഡക്ഷന്‍ കണ്ട്രോളര്- ഗിരീഷ് നെല്ലിക്കുന്നുമ്മേല്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് – പ്രശാന്ത് എന്‍ കാലിക്കട്ട്, സംഘട്ടനം- രാജേഷ് ബ്രൂസ്ലി, മേക്കപ്പ് അനൂപ് സാജു, കോസ്റ്റ്യും – മുരുകന്, പി ആര് ഒ – പി ആര് സുമേരന്‍, ഡിസൈന്‍സ്- മനോജ് ഡിസൈന്‍സ്.
TAGS: Binary Malayalam Movie |
ഉണ്ണി മുകുമന്ദനെ നായകനാക്കി ഹനീഫ് അദേനി ഒരുക്കുന്ന ആക്ഷന്‍ എന്റര്ടെയ്നര് മാര്‍ക്കോ
ജി.കെ.എന്‍.പിള്ള ഒരുക്കിയ അങ്കിളും കുട്ട്യോളും മെയ് 10 ന് റിലീസ് ചെയ്യും.
സംവിധായകന് അനുറാം നിര്‍മ്മാണ രംഗത്തേക്ക്,പുതിയ ചിത്രം ‘മറുവശം’ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
ഓസ്ട്രേലിയയില്‍ നിന്നുള്ള ആദ്യ മലയാളം വെബ് സീരീസിന് മലയാളിയായ ജോയ് കെ. മാത്യു തുടക്കം കുറിച്ചു.
ജോയ് .കെ .മാത്യുവിന്റെ ‘അണ്ബ്രേക്കബിള്’ ചിത്രീകരണം പൂര്‍ത്തിയായി