999 രൂപ വാര്‍ഷിക വരിസംഖ്യയുമായി ജിയോ സിനിമ പ്രീമിയം പ്ലാന്‍ പ്രഖ്യാപിച്ചു

Posted on: May 15, 2023

മുംബൈ : 999 രൂപ വാര്‍ഷിക വരിസംഖ്യയുമായി ജിയോ സിനിമ പ്രീമിയം പ്ലാന്‍ പ്രഖ്യാപിച്ചു. ഹോളിവുഡ് സിനിമകളും ഡോക്യുമെന്ററികളും ജനപ്രിയ ഷോകളും ഉള്‍പ്പെടെ കാണാമെന്നതാണ് പ്രീമിയം പ്ലാനിന്റെ
പ്രധാന ആകര്‍ഷണം.

ടാറ്റാ ഐപിഎല്ലിന്റെ ഔദ്യോഗിക സ്ട്രീമിംഗ് പങ്കാളി കൂടിയാണ് ജിയോ സിനിമ.
വയാകോം 18 നെറ്റ്വര്‍ക്കിന്റെ ഉപസ്ഥാപനമായ ജിയോ സിനിമയില്‍ എച്ച്ബിഒ, മാക്‌സ് ഒറിജിനല്‍,
വാര്‍ണര്‍ ബ്രദേഴ്‌സ് എന്നിവയില്‍ നിന്നുള്ളഉള്ളടക്കവും ലഭ്യമാകും.

നിലവില്‍, ടാറ്റ ഐപിഎല്ലും ചില ഇന്ത്യന്‍ സിനിമകളും സൗജന്യമായാണ് കാണിക്കുന്നത്. പ്രീമിയം
വരിക്കാര്‍ക്ക് ഉയര്‍ന്ന വിഡിയോ, ഓഡിയോ നിലവാരത്തില്‍ ഒരേ സമയംനാല് ഉപകരണങ്ങളില്‍ വരെ കാണാന്‍ കഴിയും. നെറ്റ്ഫ്‌ലിക്‌സ് ഉള്‍പ്പെടെയുള്ള ഒടിടി പ്ലാറ്റ്‌ഫോമുകളോടു മത്സരിക്കാന്‍ ഇന്ത്യന്‍
ഭാഷകളില്‍ നിന്നുള്ള സിനിമകളും ഷോകളും അവതരിപ്പിക്കാനും പദ്ധതിയുണ്ട്.

TAGS: Jio Cenema |