ജാനകി ജാനേ ട്രെയിലര്‍ പുറത്തുവിട്ടു

Posted on: May 10, 2023

അനീഷ് ഉപാസന തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ജാനകി ജാനേ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ മോഹന്‍ലാലിന്റെ ഒഫീഷ്യല്‍ പേജിലൂടെ പുറത്തുവിട്ടിരിക്കുന്നു. പി.വി.ഗംഗാധരന്‍ അവതരിപ്പി
ക്കുന്ന ഈ ചിത്രം എസ്. ക്യൂബ് ഫാലിംസിന്റെ ബാനറില്‍ ഷെനുഗാ ഷെഗ്‌നാ, ഷെര്‍ഗ എന്നിവരാണ് ഈ ചി
ത്രം നിര്‍മ്മിക്കുന്നത്.

പ്രസ് ജീവനക്കാരിയായ ജാനകിയുടേയും സബ്ബ് കോണ്‍ട്രാക്ടര്‍ ഉണ്ണി മുകുന്ദന്റെയും കുടുംബ ജീവിതത്തിലെ രസകരമായമുഹൂര്‍ത്തങ്ങളിലൂടെ ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. നവ്യാനായരും സൈജുക്കുറുപ്പുമാണ് ഈ കഥാപാത്രങ്ങളെ പ്രതിനിധീകരിക്കുന്നത്.

ഷറഫുദീന്‍, ജോണി ആന്റണി, കോട്ടയം നസീര്‍, അനാര്‍ക്കലി, ജയിംസ് ഏല്യാ, പ്രമോദ് വെളിയനാട്, സ്മിനു സിജോ, ജോര്‍ജ് കോര, അഞ്ജലി സത്യനാഥ്, ശൈലജ കൊട്ടാരക്കരം സതി പ്രേംജി, അന്‍വര്‍ ഷെരീഫ്, വിദ്യാവിജയകുമാര്‍ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. ഗാനങ്ങള്‍ – എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ – സംഗീതം -മേനോന്‍ സംഗീതം – പശ്ചാത്തല സംഗീതം – സിബി മാത്യു അല
| ക്‌സ് ഛായാഗ്രഹണം – ശ്യാമ പ്രകാശ്- എം.എസ്. എഡിറ്റിംഗ് – നൗഫല്‍അബ്ദുള്ള . കലാസംവിധാനം – ജ്യോതിഷ് ശങ്കര്‍. കോ-റൈറ്റേഴ്‌സ് – അനികൈലാസ്ല്‍ നാരായണന്‍ – രോഹന്‍ രാജ് ചീഫ്അസ്സോസ്സിയേറ്റ് ഡയറക്ടര്‍സ് രഘുരാമ വര്‍മ്മ എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍- രത്തീന ലൈന്‍ പ്രൊഡ്യൂസര്‍- ഹാരിസ് ദേശം. മെയ് പന്ത്രണ്ടിന് കല്‍പ്പകാ ഫിലിംസ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.