ഇന്ദ്രന്‍സിന്റെ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധേയമായ മുഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള വെള്ളിയാഴ്ച പകല്‍ 3ന് സീ കേരളത്തില്‍

Posted on: July 29, 2020

കൊച്ചി: ഇന്ദ്രന്‍സ് എന്ന നടന്റെ അഭിനയ ചാരുത കൊണ്ട് പെരുമ കേട്ട ‘മുഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള’ ഈ വരുന്ന വെള്ളിയാഴ്ച പകല്‍ 3 ന് സീ കേരളം ചാനലില്‍ സംപ്രേഷണം ചെയ്യുന്നു.

നഷ്ടപ്രണയത്തെ വീണ്ടെടുക്കാന്‍ കുഞ്ഞബ്ദുള്ള എന്ന അറുപതുകാരന്‍ നടത്തുന്ന യാത്രകളാണ് ‘മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള’ പറയുന്നത്. മനുഷ്യനിലെ നന്മയെയും സ്‌നേഹത്തെയും കുറിച്ചാണ് ഈ ചിത്രം. ഹൃദയസ്പര്‍ശിയായ അഭിനമുഹൂര്തങ്ങള്‍ കൊണ്ടും ഇന്ദ്രന്‍സ് എന്ന നടന്റെ അഭിനയ വൈഭവം കൊണ്ടും നിരൂപകപ്രശംസ നേടിയ ചിത്രമാണ് ‘കുഞ്ഞബ്ദുള്ള’. തന്റെ അഭിനയജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട വേഷങ്ങളില്‍ ഒന്നാണ് കുഞ്ഞബ്ദുള്ളയിലേതെന്നാണ് ഇന്ദ്രന്‍സ് പറയുന്നത്.

ഒരു റോഡ് മൂവിയുടെ രീതിയിലാണ് ഇതിന്റെ കഥാഘടന. കുഞ്ഞബ്ദുള്ള മുംബയില്‍ നിന്ന് തന്റെ ചെറുപ്പകാലത്തെ കാമുകിയെ തേടി കേരളത്തിലേക്കും അവിടെ നിന്ന് വിവിധ സ്ഥലങ്ങളിലേക്കും നടത്തുന്ന അന്വേഷണമാണ് സിനിമയുടെ ഇതിവൃത്തം. ലാല്‍ ജോസ്, രഞ്ജി പണിക്കര്‍, ബാലു വര്ഗീസ്, രചന നാരായണന്‍കുട്ടി തുടങ്ങിയ ഒരു വന്‍ താരനിര തന്നെ സിനിമയിലുണ്ട്. ഒരു പിടി മികച്ച ഗാനങ്ങള്‍ സിനിമയുടെ വിജയത്തിന് കാരണമായിട്ടുണ്ട്.