May 2024
പേടിപ്പിക്കാൻ എസ്ര എത്തുന്നു
Posted on: January 30, 2017
പ്രഥ്വിരാജിന്റെ ഹൊറർ ചിത്രം എസ്ര ഫെബ്രുവരി 10 ന് റിലീസിനെത്തും. തീയറ്റർ സമരം മൂലം പലതവണ റിലീസിംഗ് നീട്ടിവയ്‌ക്കേണ്ടി വന്ന ചിത്രങ്ങളിലൊന്നാണ് എസ്ര. നവാഗതനായ ജയ്കൃഷ്ണനാണ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രണ്ടാമത്തെ ടീസർ കഴിഞ്ഞ ദിവസം യു ടൂബിൽ റിലീസ് ചെയ്തിരുന്നു. ടീസർ പുറത്തിറങ്ങി രണ്ട് ദിവസത്തിനുള്ളിൽ നാല് ലക്ഷത്തിലേറെ ആളുകൾ കണ്ടുകഴിഞ്ഞു.
ഛായാഗ്രഹകനും സംവിധായകനുമായ രാജീവ് രവിയുടെ അസിസ്റ്റന്റായി പ്രവർത്തിച്ചയാളാണ് ജയകൃഷ്ണൻ. പ്രഥ്വിരാജിനൊപ്പം ടൊവീനോ തോമസ്, പ്രിയ ആനന്ദ്, സുദേവ് നായർ, വിജയരാഘവൻ, സുജിത്ത് ശങ്കർ, പ്രതാപ് പോത്തൻ, ബാബു ആന്റണി തുടങ്ങിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജൂത പഞ്ചാത്തലത്തിലാണ് സിനിമയുടെ കഥ പറയുന്നത്. ചിത്രത്തിൽ രഞ്ജൻ എന്ന കഥപാത്രമായാണ് പ്രിഥ്വി എത്തുന്നത്. നായികയായി പ്രിയ ആനന്ദും. പോലീസ് വേഷമാണ് ടൊവീനോ തോമസിന്.
വെറുമൊരു പ്രേതസിനിമയല്ലാതെ ശക്തമായ കഥയെ ആസ്പദമാക്കിയാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്ന് സംവിധായകൻ ജയകൃഷ്ണൻ അവകാശപ്പെട്ടു. മൂന്ന് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. രാഹുൽ രാജാണ് എസ്രയുടെ സംഗീതമൊരുക്കിയിരിക്കുന്നത്. സുജിത് വാസുദേവ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിംഗ് ചെയ്തത് വിവേക് ഹർഷൻ. ഇ ഫോർ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്തയും സിവി സാരഥിയുമാണ് നിർമ്മാണം. ഫോർട്ടുകൊച്ചിയിലും ശ്രീലങ്കയിലുമായാണ് ചിത്രീകരണം.
TAGS: EZRA | Malayalam Horror-thriller | Prithviraj |
ഉണ്ണി മുകുമന്ദനെ നായകനാക്കി ഹനീഫ് അദേനി ഒരുക്കുന്ന ആക്ഷന്‍ എന്റര്ടെയ്നര് മാര്‍ക്കോ
ജി.കെ.എന്‍.പിള്ള ഒരുക്കിയ അങ്കിളും കുട്ട്യോളും മെയ് 10 ന് റിലീസ് ചെയ്യും.
സംവിധായകന് അനുറാം നിര്‍മ്മാണ രംഗത്തേക്ക്,പുതിയ ചിത്രം ‘മറുവശം’ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
ഓസ്ട്രേലിയയില്‍ നിന്നുള്ള ആദ്യ മലയാളം വെബ് സീരീസിന് മലയാളിയായ ജോയ് കെ. മാത്യു തുടക്കം കുറിച്ചു.
ജോയ് .കെ .മാത്യുവിന്റെ ‘അണ്ബ്രേക്കബിള്’ ചിത്രീകരണം പൂര്‍ത്തിയായി