യുഎഇ യാത്രയ്ക്ക് 90 ദിന വിസയുമായി എമിറേറ്റ്‌സ്-ഡിവിപിസി ഓഫർ

Posted on: March 20, 2015

UAE-Emigration-big

കൊച്ചി : യു എ ഇ യിലേക്ക് 30 ദിവസത്തേക്കും 90 ദിവസത്തേക്കുമുള്ള മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസകൾ സുഗമമായി ലഭിച്ചു തുടങ്ങി. ബിസിനസ്,സെമിനാർ,എക്‌സിബിഷൻ,വെക്കേഷൻ തുടങ്ങിയ ആവശ്യങ്ങൾക്കുള്ള പര്യടനത്തിനായാണ് ദുബായ് വിസ പ്രോസസിംഗ് സെന്റർ 90 ദിന വിസ അവതരിപ്പിച്ചിരിക്കുന്നത്.

ദുബായിലേക്ക് എമിറേറ്റ്‌സിലൂടെ യാത്ര ചെയ്യാനുദ്ദേശിക്കുന്ന വിസ അപേക്ഷകർക്ക് ഡിവിപിസി യുടെ പ്രത്യേക സേവനം ലഭ്യമാണ്. 1985 മുതൽ ദശലക്ഷക്കണക്കിന് ഇന്ത്യാക്കാരെ ദുബായിലെത്തിച്ചുകൊണ്ടിരിക്കുന്ന എമിറേറ്റ്‌സിന്റെ പ്രവർത്തന പാതയിൽ പുതിയൊരു നാഴികക്കല്ലായി മാറാൻ 90 ദിന വിസ കാരണമാകുമെന്ന് എമിറേറ്റ്‌സ് (ഇന്ത്യ- നേപ്പാൾ) വൈസ് പ്രസിഡന്റ് ഈസാ സുലൈമാൻ പ്രതീക്ഷ പ്രകടിപ്പിച്ചു.

എമിറേറ്റ്‌സുമായി 2002 മുതൽ കൈകോർത്തു പ്രവർത്തിക്കാൻ കഴിയുന്നതിൽ ഡിവിപിസി യുടെ സൗത്ത് ഏഷ്യ ചീഫ് ഓപറേറ്റിംഗ് ഓഫീസർ വിനയ് മൽഹോത്ര ആഹ്ലാദം പ്രകടിപ്പിച്ചു. ഡിവിപിസിയുടെ 33 ദുബായ് വിസ ആപ്ലിക്കേഷൻ സെന്റുകൾ 16 രാജ്യങ്ങളിലായി പ്രവർത്തിക്കുന്നുണ്ട്. വിഎഫ്എസ് ഗ്ലോബൽ സർവീസസിന്റെ ആഭിമുഖ്യത്തിൽ 180 രാജ്യങ്ങളിൽ ഓൺലൈൻ സേവനവും ലഭ്യമാണെന്ന് അദ്ദേഹം അറിയിച്ചു.