കൊച്ചിയിൽ വനിതകൾ നടത്തുന്ന ഐഡിയ കസ്റ്റമർ സർവീസ് സെന്റർ

Posted on: March 18, 2015

Idea-Women-Outlet-big

കൊച്ചി : ഐഡിയ സെല്ലുലർ കൊച്ചിയിൽ വനിതാ ജീവനക്കാർ മാത്രം നടത്തുന്ന ഈ ആദ്യത്തെ സർവീസ് സെന്റർ തുറന്നു. വൈറ്റിലയിലെ വി ജെ ടവറിലാണ് പുതിയ സർവീസ് സെന്റർ പ്രവർത്തിക്കുന്നത്. ഐഡിയ സെല്ലുലാറിന്റെ ചീഫ് ഹ്യൂമൻ റിസോഴ്‌സസ് ഓഫീസർ വിനയ് റാസ്ദാൻ സെന്റ് ഉദ്ഘാടനം ചെയ്തു.

സെന്ററിൽ 24×7 ബിൽ പേമെന്റും റീചാർജ്ജും സാധ്യമാക്കുന്ന ഫിക്‌സഡ് സർവീസ് ടെർമിനൽ, ക്യൂ മാനേജ്‌മെന്റ് സിസ്റ്റം, എക്‌സ്പ്രസ് സർവീസ് ഡെസ്‌ക്ക്, ഐഡിയ 3G സ്മാർട്ട്‌ഫോൺ എക്‌സ്പീരിയൻസ് സോണുകൾ, 3G എക്‌സ്പീരിയൻസ് സോണുകൾ തുടങ്ങിയ സേവനങ്ങളും ലഭ്യമാക്കുന്നതാണ്. ഈ സെന്റർ പാർക്കിംഗ് സ്ലോട്ടുകൾ, ഗ്രീൻ ചാനലുകൾ, താരിഫ് പായ്ക്കുകൾ തുടങ്ങി വനിതാ കസ്റ്റമർമാർക്കായി പ്രത്യേക സേവനങ്ങളും നൽകുന്നതാണ്. ഐഡിയാ സെല്ലുലാറിന്റെ എല്ലാ സേവനങ്ങളുടെയും പ്രോഡക്ടുകളുടെയും ഒരു വൺ സ്റ്റോപ്പ് കസ്റ്റമർ ഔട്ട്‌ലെറ്റാണ് വൈറ്റിലയിൽ ആരംഭിച്ചിട്ടുള്ളതെന്ന് കേരളത്തിലെ ചീഫ് ഓപറേറ്റിംഗ് ഓഫീസർ വിനു വർഗ്ഗീസ് പറഞ്ഞു.