ജോർജ് എം. ജോർജിന് ഡിസ്റ്റിംഗ്വിഷ്ഡ് അലുംമ്‌നസ് അവാർഡ്

Posted on: March 2, 2015

Muthoot-George-M-George-Awa

കൊച്ചി : മുത്തൂറ്റ് ഗ്രൂപ്പ് ഡയറക്ടറും, മുത്തൂറ്റ് ലീഷർ & ഹോസ്പിറ്റാലിറ്റി സർവീസസ് മേധാവിയുമായ ജോർജ് എം. ജോർജിന് മണിപ്പാൽ യൂണിവേഴ്‌സിറ്റിയുടെ വെൽകം ഗ്രൂപ്പ് ഗ്രാജ്വേറ്റ് സ്‌കൂൾ ഓഫ് ഹോട്ടൽ അഡ്മിനിസ്‌ട്രേഷൻ നൽകുന്ന 2015 ലെ ഡിസ്റ്റിംഗ്വിഷ്ഡ് അലുംമ്‌നസ് അവാർഡ്. മണിപ്പാൽ യൂണിവേഴ്‌സിറ്റി ഹോട്ടൽ അഡ്മിനിസ്‌ട്രേഷൻ ബിരുദ വിദ്യാർത്ഥിയായിരുന്ന ജോർജ് എം. ജോർജ് തൊഴിൽപരവും വ്യക്തിപരവുമായ മേഖലകളിൽ കാഴ്ചവച്ച സമർപ്പണബോധവും സൃഷ്ടിപരതയുമാണ് അദ്ദേഹത്തെ ഈ ബഹുമതിക്കർഹനാക്കിയത്.

മണിപ്പാൽ യൂണിവേഴ്‌സിറ്റിയുടെ 29-മത് വാർഷിക ദിനാചരണ ചടങ്ങിൽ വൈസ് ചാൻസലർ ഡോ. രാംനാരായൺ ജോർജ് എം. ജോർജിന് അവാർഡ് സമ്മാനിച്ചു. ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കസ്തൂരി രംഗൻ, മണിപ്പാൽ യൂണിവേഴ്‌സിറ്റി പിവിസി ഡോ. എച്ച്. വിനോദ് ഭട്ട്, രജിസ്ട്രാർ ഡോ. ജി.കെ.പ്രഭു, ഐടിസി ലേണിംഗ് സർവീസസ് ജനറൽ മാനേജർ ആനന്ദ് റാവു എന്നിവരും ചടങ്ങിൽ പങ്കെടുത്തു.