കേരളത്തിന് 35 ട്രിപ്പ് അഡൈ്വസർ അവാർഡുകൾ

Posted on: January 27, 2015

Trip-Advisor

കൊച്ചി : ലോകത്തിലെ ഏറ്റവും വലിയ ട്രാവൽ വെബ്‌സൈറ്റായ ട്രിപ്പ് അഡൈ്വസറിന്റെ 2015 ലെ ട്രാവലേഴ്‌സ് ചോയ്‌സ് അവാർഡുകൾ പ്രഖ്യാപിച്ചു. വിവിധ വിഭാഗങ്ങളിലായി 35 അവാർഡുകൾ വാരിക്കൂട്ടിയ കേരളത്തിന്റെ ടൂറിസം മേഖല ദേശീയതലത്തിൽ രണ്ടാമതെത്തി. 74 അവാർഡുകളുമായി രാജസ്ഥാനാണ് ഒന്നാമത്.

ബാർഗെയ്ൻ ഹോട്ടൽ വിഭാഗത്തിൽ വർക്കലയിലെ കൈയ ഹൗസ് തുടർച്ചയായി നാലാം വർഷവും ഒന്നാമതെത്തി. ഏഷ്യൻ റാങ്കിംഗിൽ രണ്ടാം സ്ഥാനവും കൈയ ഹൗസ് നേടി. ഇതേ വിഭാഗത്തിൽ സാജ്‌ഹോം ഫോർട്ടുകൊച്ചി ഏഷ്യയിൽ ഏഴാം സ്ഥാനത്തെത്തി. ബ്രെഡ് & ബ്രേക്ക്ഫാസ്റ്റ് ആന്റ് ഇൻസ് വിഭാഗത്തിൽ മൂന്നാറിലെ റോയൽ മിസ്റ്റ് ഏഷ്യയിൽ അഞ്ചാമതെത്തി.

വിവിധ വിഭാഗങ്ങളിൽ ഇന്ത്യ ലിസ്റ്റിംഗിൽ ഒന്നാമതെത്തിയ ഹോട്ടലുകൾ: ലക്ഷ്വറി- ഒബ്‌റോയ് വന്യവിലാസ് രാജസ്ഥാൻ, ബെസ്റ്റ് സർവീസ്-ഒബ്‌റോയ് വന്യവിലാസ് രാജസ്ഥാൻ, റൊമാൻസ്-പേൾ പാലസ് ഹെറിറ്റേജ് രാജസ്ഥാൻ, ബ്രെഡ് & ബ്രേക്ക്ഫാസ്റ്റ്-സുപ്യാർ മഹൽ രാജസ്ഥാൻ, ഫാമിലി-സായ് വിശ്രം ബൈൻന്ദൂർ കർണാടക, സ്റ്റാർ ഹോട്ടൽ-ഒബ്‌റോയ് വന്യവിലാസ് രാജസ്ഥാൻ, ടോപ് ഹോട്ടൽ-വൈൽഡ് ഫ്‌ളവർ ഹാൾ ഹിമാചൽ പ്രദേശ്, ബാർഗെയ്ൻ-കൈയ ഹൗസ് വർക്കല. പന്ത്രണ്ട് രാജ്യങ്ങളിൽ നിന്നായി 20,000 ത്തോളം യാത്രികരുടെ പ്രതികരണങ്ങളിൽ നിന്നാണ് മികച്ച ഹോട്ടലുകളെ തെരഞ്ഞെടുത്തത്.