ഐആര്‍സിടിസി ടൂര്‍ പാക്കേജുകള്‍

Posted on: April 13, 2019

 

കൊച്ചി : ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐ ആര്‍ സിടിസി) വേനലവധി പ്രമാണിച്ച് തിരുപ്പതി തീര്‍ത്ഥയാത്രയും ബാലി, യൂറോപ്പ് വിദേശ ഗ്രൂപ്പ് ടൂര്‍ പാക്കേജും പ്രഖ്യാപിച്ചു. 25 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന തിരുപ്പതി യാത്രയില്‍ തിരുമല വെങ്കടേശ്വര ക്ഷേത്രം, കാള ഹസ്തി ക്ഷേത്രം, തിരുച്ചാനൂര്‍ പത്മാവതി ക്ഷേത്രം എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തി 28 ന് മടങ്ങിയെത്തും. ടിക്കറ്റ് നിരക്ക് 6,665 രൂപ.

ഫ്രാന്‍സ്, ബെല്‍ജിയം, നെതര്‍ലന്‍സ്, ജെര്‍മനി, സ്വിറ്റ്‌സര്‍ലന്‍ഡ്, ഓസ്ട്രിയ, ഇറ്റലി, വത്തിക്കാന്‍ തുടങ്ങിയ സ്ഥലങ്ങളടങ്ങിയ ടൂറിന് നിരക്ക് 2,22,000 രൂപ മുതല്‍. മെയ് 19 ന് പുറപ്പെട്ട് ജൂണ്‍ ഒന്നിന് തിരിച്ചെത്തും.

ജിംബാരന്‍ ബീച്ച്, കന്റാമനി, ഉബൂദ് മങ്കി ഫോറസ്റ്റ്, അഗ്നി പര്‍വത കേന്ദ്രമായ മൗണ്ട് ബാട്ടൂര്‍, ബാട്ടൂര്‍ തടാകം, തീര്‍ഥാ എംപൂള്‍ ടെബിള്‍ അടങ്ങിയ ബാലി പാക്കേജിന് നിരക്ക് 47,150. മെയ് 21 നു പുറപ്പെടും. 9567863241

TAGS: IRCTC |