ഒയോ ഹോട്ടല്‍സ് സൗദിയില്‍ പ്രവര്‍ത്തനം തുടങ്ങി

Posted on: February 21, 2019

കൊച്ചി : ഹോട്ടല്‍ ചെയിന്‍ ആയ ഒയോ ഹോട്ടല്‍ ആന്‍ഡ് ഹോംസ് സൗദി അറേബ്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പ്രവര്‍ത്തനം വിപുലമാക്കുന്നതിന് സൗദി അറേബ്യയിലെ പബ്‌ളിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുമായി ഒയോ ധാരണാപത്രവും ഒപ്പുവച്ചു. സൗദി-ഇന്ത്യ ഫോറം സമ്മേളനത്തിനിടയിലാണ് ഒയോ ഹോട്ടല്‍സ് ഈ പ്രഖ്യാപനം നടത്തിയത്.

ഫ്രാഞ്ചൈസി മാതൃകയിലായിരിക്കും സൗദിയിലെ പ്രവര്‍ത്തനവും.2019 അവസാനത്തോടെ 300 സൗദി പൗരന്മാര്‍ക്ക് ഒയോ തൊഴില്‍ ലഭ്യമാക്കും. 2020-ഓടെ ഇത് 5000മായി ഉയര്‍ത്താനും ഉദ്ദേശിക്കുന്നു. സൗദിയിലെ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ഹോട്ടല്‍ മാനേജ്‌മെന്റ് പരിശീലനത്തിനായി റിയാദിലും ജിദ്ദയിലും ഓരോ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടും ആരംഭിക്കും.

സൗദിയിലെ ഏഴു നഗരങ്ങളിലെ 50 ഹോട്ടലുകളിലെ 3000 മുറികളുമായിട്ടാണ് ഒയോ ഇവിടെ ബിസിനസിനു തുടക്കം കുറിച്ചിട്ടുള്ളതെന്ന് ഒയോ ഹോട്ടല്‍ ആന്‍ഡ് ഹോംസ് ഗ്രൂപ്പ് സിഇഒയും സ്ഥാപകനുമായ റിതേഷ് അഗര്‍വാള്‍ പറഞ്ഞു.