ഡൽഹിയിൽ സിംഗപ്പൂർ ടൂറിസം വീക്കെൻഡർ 15 മുതൽ

Posted on: February 9, 2019

ന്യൂഡല്‍ഹി : ഇന്ത്യയില്‍ സിംഗപ്പൂര്‍ ടൂറിസം എന്ന ബ്രാന്റ് വിപുല
മാക്കാനൊരുങ്ങി സിംഗപ്പൂര്‍ ടൂറിസം ബോര്‍ഡ്. ബ്രാന്റ് പ്രചാരണത്തിന്റെ രണ്ടാം ഘട്ടമായി സിംഗപ്പൂര്‍ ടൂറിസം ബോര്‍ഡ് ഡല്‍ഹിയില്‍ സിംഗപ്പൂര്‍ വീക്കെന്‍ഡര്‍ സംഘടിപ്പിക്കുന്നു. പാഷന്‍ മെയ്ഡ് പോസിബിള്‍ എന്ന 2017 ലെ പ്രചാരണ പരിപാടികള്‍ക്ക് ശേഷം വിവിധ സ്ഥാപനങ്ങളുമായുള്ള സഹകരണം, മറ്റു പ്രവര്‍ത്തനങ്ങള്‍ എന്നിവ വഴിയാണ് ബ്രാന്റ് വിപുലീകരണം നടത്തുന്നത്. മൂന്ന് ദിവസം നീളുന്ന ഉത്‌സവമാണ് സംഘടിപ്പിക്കുന്നത്. 15 മുതല്‍ 17വരെ ലോധി കോളനിയില്‍ വെച്ചാണ് പരിപാടി. എസ്ടി+ആര്‍ട്ട് ഇന്ത്യ ഫൗണ്ടേഷനുമായി ചേര്‍ന്നാണ് ഉത്‌സവം ഒരുക്കുന്നത്.

സിംഗപ്പൂരിലെ സാധ്യതകളും കഴിവുകളും വിവിധ തരത്തില്‍ ആളുകളിലെത്തിക്കുന്നതിനുള്ള പ്രചാരണ പരിപാടികള്‍ എസ്ടിബി സംഘടിപ്പിച്ചിട്ടുണ്ട്. കഥകളിലൂടെയും സന്ദര്‍ശകരെ സിംഗപ്പൂരിലെ ഉള്‍സ്ഥലങ്ങളിലെത്തിച്ചുമാണ് ഇത് നടപ്പാക്കിയത്. എസ്ടി+ആര്‍ട്ട് ഇന്ത്യ ഫൗണ്ടേഷനുമായി ചേര്‍ന്ന് എസ്ടി+ആര്‍ട്ട്് ഡല്‍ഹി 2019ന്റെ ഭാഗമായി ഈ വര്‍ഷം സിംഗപ്പൂര്‍ വീക്കെന്‍ഡര്‍ എന്ന പേരില്‍ ഒരു പരിപാടി സംഘടിപ്പിക്കുകയാണ് എസ്ടിബി.സിംഗപ്പൂരിലേക്ക് ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ.

സിംഗപ്പൂര്‍ വീക്കെന്‍ഡറിന്റെ മൂന്ന് വ്യത്യസ്ത സോണുകളില്‍ സന്ദര്‍ശകര്‍ക്ക് വ്യത്യസ്തവും നവീനവുമായ കലാ രൂപങ്ങള്‍ ആസ്വദിക്കാന്‍ സാധിക്കും.1) ദി ലോധി ആര്‍ട്ട് ഡിസ്ട്രിക്റ്റ്, 2) കോണ, ജോര്‍ബാഗ്, 3)ഹൗസ് കാസ് ഡല്‍ഹി എന്നിവയാണ് മൂന്ന് സോണുകള്‍.

പാഷന്‍ മേയ്ഡ് പോസിബിള്‍എന്ന ബ്രാന്റ് വഴി കൂടുതല്‍ സന്ദര്‍ശകരെ ഇന്ത്യയില്‍ നിന്നും ലക്ഷ്യമിടുന്നുണ്ട്. സിംഗപ്പൂരിന് സമ്പന്നമായ കലാ,സാംസ്‌കാരിക, സംഗീത പാരമ്പര്യമുണ്ട്. സിംഗപ്പൂര്‍ വീക്കെന്‍ഡര്‍ വഴി ഇന്ത്യക്കാരിലേക്ക് ഇത് എത്തിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് എസ് ടി ബി അസിസ്റ്റന്റ് ചീഫ് എക്‌സിക്യുട്ടീവ് (ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്) ചീ പേ ചാങ്ങ് പറഞ്ഞു.

നവീനമായ മാര്‍ഗങ്ങളിലൂടെ കാഴ്ചക്കാരുടെ ഒരു വിപുലമായ നിരയിലേക്ക് ഞങ്ങള്‍ കലയും മറ്റും വിനോദങ്ങളും എത്തിക്കുകയാണ്. ഡല്‍ഹിയില്‍ ഊര്‍ജ്ജസ്വലമായ കലയും പൈതൃകവും സാംസ്‌കാരികതയും ഉണ്ട്. ഡല്‍ഹിയിലെ കാഴ്ചക്കാരെ സന്തോഷിപ്പിക്കുന്നതിന് ഏറെ ആവേശഭരിതാണ് ഞങ്ങള്‍. മോസ്‌കോ, യംഗോണ്‍ എന്നീ പട്ടണങ്ങളില്‍ അവതരിപ്പിച്ച എസ്ടിബി തയ്യാറാക്കിയ ഓഗ്മെന്റഡ് റിയാലിറ്റിയും കല രൂപങ്ങളും സിംഗപ്പൂര്‍ വീക്കെന്‍ഡറിലുണ്ടായിരിക്കുമെന്ന് എസ് ടി ബി സൗത്ത് ഏഷ്യ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക റീജിയണല്‍ ഡയറ്കടര്‍ ജി ബി. ശ്രീതര്‍ പറഞ്ഞു.

കലാപരമായ മികച്ച സാധ്യതകള്‍ സിംഗപ്പൂരിയന്‍, ഇന്ത്യന്‍ കലാകാരന്‍മാര്‍ അവതരിപ്പിക്കാനിരിക്കുന്നതിന്റെ ആവേശത്തിലാണ് ഞങ്ങള്‍. ഞങ്ങളുടെ കല, സംഗീതം, യാത്ര, സാഹസികത, ഭക്ഷണം എന്നിവ ആസ്വദിക്കാന്‍ യാത്രക്കാരെ സിംഗപ്പൂര്‍ സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എസ്ടിബിയുമായുള്ള വ്യത്യസ്തമായ സഹകരണത്തിലൂടെ ഇത്തവണയും സിംഗപ്പൂരിലെ കലാകാരന്‍മാരെ ഞങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരികയാണ്. വ്യത്യസ്തമായ കലകള്‍ അവതരിപ്പിക്കുന്നതിനും മാറികൊണ്ടിരിക്കുന്ന ദക്ഷിണേഷ്യന്‍ കലകള്‍ക്ക് സംഭാവനകള്‍ നല്‍കുന്നതിനും ഓരോരുത്തരും തല്‍പരരാണ്. എആര്‍, വിഷ്വല്‍ മാപ്പിംഗ്, മള്‍ട്ടിമീഡിയ, മ്യൂറല്‍ എന്നിവ വഴി അതിര്‍ത്തികള്‍ ഭേദിച്ചാണ് ഈ മുന്നേറ്റമെന്ന് എസ്ടി +ആര്‍ട്ട് സ്ഥാപകര്‍ പറഞ്ഞു.