വിദേശ, ആഭ്യന്തര ഗ്രൂപ്പ് ടൂര്‍ പാക്കേജുകളുമായി ഐ ആര്‍ സി ടി സി

Posted on: December 28, 2018

കൊച്ചി : പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഐ ആര്‍ സി ടി സി) ശ്രീലങ്ക, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, സിംഗപ്പൂര്‍, മലേഷ്യ എന്നീ രാജ്യങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനായി വിദേശ ഗ്രൂപ്പ് ടൂര്‍ പാക്കേജുകളും അസം, മേഘാലയ, എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനായി ആഭ്യന്തര വിമാനയാത്രാ പാക്കേജും അവതരിപ്പിച്ചു.

പാക്കേജുകള്‍ 2019 ഫെബ്രുവരിയില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താ വളത്തില്‍ നിന്നും പുറപ്പെടും.

വിദേശ ടൂര്‍ പാക്കേജുകള്‍

ശ്രീലങ്ക രാമായണ യാത്ര : 2019 ഫെബ്രുവരി 12 പുറപ്പെട്ട് 18 ന് മടങ്ങിവരുന്ന പാക്കേജില്‍ ദാംബുള്ള, ട്രിങ്കോമാലി, കാന്‍ഡി, നുവാര ഏലിയ, കൊളംബോ എന്നീ സ്ഥലങ്ങലിലെ തീര്‍ത്ഥാടന, ടൂറിസ്റ്റ് കേന്ദ്രങ്ങല്‍ സന്ദര്‍ശിക്കാവുന്നതാണ്. ടിക്കറ്റ് നിരക്ക് 45,260 രൂപ.

ദുബായ് – അബുദാബി : യു എ ഇയിലെ പ്രധാന എമിറേറ്റസുകളായ ദുബായിലേക്കും അബുദാബിയിലേക്കും ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനായി ഫെബ്രുവരി 12 ന് പുറപ്പെടുന്ന അഞ്ച് ദിവസത്തെ പാക്കേജില്‍ ദുബായ് സിറ്റി ടൂര്‍, ബുര്‍ജ് ഖലീഫ ടിക്കറ്റ് , ധോ ക്രൂയിസ്, മിറക്കിള്‍ ഗാര്‍ഡന്‍, ഡെസേര്‍ട്ട് സഫാരി, അബുദാബി സിറ്റി ടൂര്‍, ഗ്ലോബല്‍ വില്ലേജ് ടിക്കറ്റ് എന്നിവ ഉള്‍പ്പെടും. ടിക്കറ്റ് നിരക്ക് 50,950 രൂപ.

സിംഗപ്പൂര്‍ – മലേഷ്യ : ഫെബ്രുവരി 16 ന് പുറപ്പെട്ട് 21 ന് തിരികെയെത്തുന്ന പാക്കേജിലൂടെ ഗാര്‍ഡന്‍സ് ബൈ ദി ബേ, സിംഗപ്പൂര്‍ സിറ്റി ടീര്‍, സിംഗപ്പൂര്‍ ഫ്‌ളൈയര്‍,സെന്റോസ ദ്വീപ്, ജുറോംഗ് ബേര്‍ഡ് പാര്‍ക്ക്, കോലാലംപൂര്‍ സിറ്റി ടൂര്‍, പെട്രോണാസ് ഇരട്ട ഗോപുരങ്ങള്‍, ജെന്ററിംഗ് ഹൈലന്‍ഡ്‌സ്, ബാട്ടു ഗുഹകള്‍, പുത്രജയ എന്നിവ സന്ദര്‍ശിക്കാവുന്നതാണ്. ടിക്കറ്റ് നിരക്ക് 63,100 രൂപ.

ഈ പാക്കേജുകളില്‍ വിമാനടിക്കറ്റ്, ത്രീസ്റ്റാര്‍ ഹോട്ടലുകളില്‍ താമസസൗകര്യം, എസി വാഹനം, ഭക്ഷണം, പ്രവേശന ടിക്കറ്റുകള്‍, ടൂര്‍ ഗൈഡ്, വിസ, ഇന്‍ഷുറന്‍സ് എന്നീ സേവനങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

അസം – മേഘാലയ ആഭ്യന്തര വിമാനയാത്രാ പാക്കേജ്

219 ഫെബ്രുവരി 16 ന് പുറപ്പെട്ട് 22 ന് മടങ്ങിയെത്തുന്ന പാക്കേജിലൂടെ ഷില്ലോംഗ് , ചിറാപ്പുഞ്ചി, മാവ്‌ലിന്നോംഗ്, കാസിരംഗ, ഗുവാഹട്ടി എന്നീ സ്ഥലങ്ങല്‍ സന്ദര്‍ശിക്കാവുന്നതാണ്. ടിക്കറ്റ് നിരക്ക് 37,900 രൂപ മുതല്‍.

വിവരങ്ങള്‍ക്ക് : തിരുവനന്തപുരം 9567863245, എറണാകുളം 9567863241 / 9567863242 കോഴിക്കോട് 9746743047 . ഓണ്‍ലൈന്‍ www.irctctourism.com

TAGS: IRCTC Tourism |