ഐആര്‍സിടിസി പുതവല്‍സര ടൂര്‍ പാക്കേജ്

Posted on: December 3, 2018

കൊച്ചി : ഐആര്‍സിടിസി പുതുവല്‍സര ടൂര്‍ പാക്കേജ് പ്രഖ്യാപിച്ചു. തായ്‌ലാന്‍ഡ് യാത്ര ജനുവരി 19 ന്കൊച്ചിയില്‍ നിന്നും പുറപ്പെട്ട് 24 ന് മടങ്ങിയെത്തും.

ബാങ്കോക്കിലെയും പട്ടായയിലെയും ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന പാക്കേജില്‍ ശ്രീരീച കടുവാ സങ്കേതം, അല്‍കസര്‍ ഷോ, കോറല്‍ ഐലന്‍ഡ്, നോങ് നൂച്ച് ട്രോപിക്കല്‍ ഗാര്‍ഡന്‍, പട്ടായ ഫ്‌ളോട്ടിംഗ് മാര്‍ക്കറ്റ്, ബാങ്കോംഗ് സിറ്റി ടൂര്‍, സഫാരി വേള്‍ഡ്, മറൈന്‍ പാര്‍ക്ക് എന്നിവയുണ്ട്. ടിക്കറ്റ് നിരക്ക് 44,800 രൂപ മുതല്‍.

ഇക്കോണമി ക്ലാസ് വിമാന ടിക്കറ്റ് ത്രീ സ്റ്റാര്‍ താമസം, എസി വാഹനം, പ്രവ്ശന ടിക്കറ്റ്, ടൂര്‍ ഗൈഡ്, ഇന്‍ഷുറന്‍സ് എന്നിവ പാക്കേജിലുണ്ട്.

ആഭ്യന്തര വിമാനയാത്രാ പാക്കേജില്‍ അമേസിംഗ് ഹൈദരാബാദ് ജനുവരി 17 ന് കൊച്ചിയില്‍ നിന്നു പുറപ്പെട്ട് 20 ന് മടങ്ങിയെത്തും.

ഗോല്‍കോണ്ട ഫോര്‍ട്ട്, ബിര്‍ള മന്ദിര്‍, സലര്‍ജങ് മ്യൂസിയം, ചൗമഹല പാലസ്, ലാഡ് ബസാര്‍, ചാര്‍മിനാര്‍, ലുംബിനി ഗാര്‍ഡന്‍, രാമോജി ഫിലിം സിറ്റി , എന്നിവ സന്ദര്‍ശിക്കും.

ടിക്കറ്റ് നിരക്ക് 16,370 മുതല്‍. ക്രിസ്മസ് അവധിക്ക് വേളാങ്കണ്ണി, പുതുച്ചേരി, വിശാഖപട്ടണം, പുരി, കൊല്‍ക്കത്ത എന്നിവ സന്ദര്‍ശിക്കാന്‍ 21 ന് ഭാരത് ദര്‍ശന്‍ ടൂറിസ്റ്റ് ട്രെയിന്‍ സര്‍വീസ് നടത്തും. ടിക്കറ്റ് നിരക്ക് 9,450 രൂപ. 9567863245

TAGS: IRCTC |