ഇന്റർസൈറ്റ് സാരഥി സൗഹൃദം രണ്ടാം ഘട്ടത്തിലേക്ക്

Posted on: October 11, 2014

Intersight-CSR-big

പ്രമുഖ ട്രാവൽ ആൻഡ് ടൂറിസം കമ്പനിയായ ഇന്റർസൈറ്റിന്റെ സാരഥി സൗഹൃദം പദ്ധതി രണ്ടാംഘട്ടത്തിലേക്കു കടന്നു. മൂന്നുവർഷം മുൻപ് ആരംഭിച്ച പദ്ധതിയിൽ വിജയകരമായി സേവനം പൂർത്തിയാക്കിയ ആദ്യ ബാച്ച് ടൂറിസ്റ്റ് ടാക്‌സി ഡ്രൈവർമാർക്ക്, വാഹനങ്ങളുടെ ഉടമസ്ഥത ഇന്റർസൈറ്റ് കൈമാറി.

എറണാകുളം ഡ്രീംസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഇന്റർസൈറ്റ് ടൂർസ് ആൻഡ് ട്രാവൽസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോണി ഏബ്രഹാം ജോർജും സിജിഎസ് എർത്ത് ഗ്രൂപ്പ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ജോസ് ഡൊമിനിക്കും ചേർന്ന് വാഹനങ്ങളുടെ ഉടമസ്ഥാവകാശ രേഖകൾ ഡ്രൈവർമാർക്ക് നൽകി. ഇന്റർസൈറ്റ് ഡയറക്ടർമാരായ ജേക്കബ് മാത്യു, വി. ടി. ആന്റണി, ജോയ് പീറ്റർ എന്നിവർ സംബന്ധിച്ചു.

വിനോദസഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്ന ഡ്രൈവർമാരിൽ ഉത്തരവാദിത്തബോധവും മികച്ച പെരുമാറ്റശൈലിയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്റർസൈറ്റ് സാരഥി സൗഹൃദം പദ്ധതി തുടങ്ങിയത്. രണ്ടാംഘട്ടത്തിൽ 25 പേരെ പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് ജോണി ഏബ്രഹാം ജോർജ് വ്യക്തമാക്കി.