കൊച്ചി ഗ്രാന്റ് ഹയാത്ത് ആറു മാസം പിന്നിടുന്നു

Posted on: November 27, 2018

കൊച്ചി : കൊച്ചി ബോള്‍ഗാട്ടിയില്‍ ആരംഭിച്ച ഗ്രാന്റ് ഹയാത്ത് ഹോട്ടല്‍ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് കേന്ദ്രമായി മാറുന്നു. ഹോട്ടലും ലുലു അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്ററും ആരംഭിച്ച് ആറു മാസം പിന്നീടുമ്പോഴേക്കും മൂന്നു കല്യാണങ്ങളാണ് ഇവിടെ നടന്നത്. ഏപ്രില്‍ 28 നാണ് ഉദ്ഘാടനം നടന്നത്. ഡിസംബര്‍, ജനുവരി, മാസങ്ങളില്‍ ഓരോ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗുകള്‍ നടക്കാന്‍ പോവുകയാണ്

ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ മുന്നില്‍ കണ്ടാണ് കല്യാണങ്ങള്‍ക്കായി ഹോട്ടല്‍ ഒരുക്കുന്നത്. ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് കൂടാതെ സാധാരണ കല്യാണങ്ങളും മറ്റ് അന്താരാഷ്ട്ര കോണ്‍ഫറന്‍സുകളും ഇവിടെ നടക്കുന്നുണ്ട്. അടുത്ത വര്‍ഷം കല്യാണങ്ങള്‍ക്കായും കോര്‍പ്പറേറ്റ് പരിപാടികള്‍ക്കായുള്ള ബോട്ടില്‍ 100 പേര്‍ക്ക് യാത്രാസൗകര്യമുണ്ടാകും. കൂടാതെ മെഡിക്കല്‍ ടൂറിസ്റ്റുകളുടെ വരവും കൂടിയിട്ടുണ്ട്.

നിലവില്‍ ഹോട്ടലില്‍ വരുന്നവരില്‍ 40 ശതമാനവും ഫാമിലിയും 60 ശതമാനത്തോളം കോര്‍പ്പറേറ്റുകളുമാണ്. അടുത്തുതന്നെ ഉപഭോക്താക്കള്‍ക്കായി ലോയല്‍റ്റി പ്രോഗ്രാമുകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്. ക്രിസ്മസ്, ന്യൂ ഇയര്‍ പ്രമാണിച്ച് വിവിധ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.

TAGS: Grant Hyatt |