ലീഷര്‍ ഇന്‍ വികെഎല്‍ ഉദ്ഘാടനം ചെയ്തു

Posted on: November 13, 2018

കൊച്ചി : സ്‌റ്റേവെല്‍ ഹോൾഡിംഗ്‌സിന്റെ  കീഴില്‍ പ്രവര്‍ത്തിക്കുന്ന ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ ഹോട്ടലായ ലീഷര്‍ ഇന്‍ വികെഎല്‍ ചിലവന്നൂരില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

മേയര്‍ സൗമിനി ജെയിന്‍, കെ.വി തോമസ് എംപി,  എംഎല്‍എ മാരായ രാജു എബ്രഹാം, ഹൈബി ഈഡന്‍ എന്നിവര്‍ പ്രസംഗിച്ചു. വിനോദ സഞ്ചാരികള്‍ക്കും ബിസിനസ് യാത്രക്കാര്‍ക്കും മികച്ച സേവനം നല്‍കാനാണു ലക്ഷ്യമിടുന്നതെന്നു ലീഷര്‍ ഇന്‍ വികെഎല്‍ കൊച്ചി ഉടമ ഡോ. വര്‍ഗീസ് കുര്യന്‍, സ്‌റ്റേവെല്‍ മാനേജിംഗ്  ഗ്രൂപ്പ് ജനറല്‍ കോണ്‍സെല്‍ റിച്ചഡ് ഡോയല്‍, സ്‌റ്റേവെല്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ രോഹിത് വിജ് എന്നിവര്‍ അറിയിച്ചു.