സെലിബ്രിറ്റി കോണ്‍സ്‌റ്റെലേഷന്‍ ഡിസംബറില്‍ കൊച്ചിയില്‍ നിന്ന് പുറപ്പെടും

Posted on: October 17, 2018

കൊച്ചി : സെലിബ്രിറ്റി ക്രൂയിസിന്റെ നവീകരിച്ച ആഡംബരക്കപ്പല്‍ സെലിബ്രിറ്റി കോണ്‍സ്‌റ്റെലേഷന്‍ ഡിസംബറില്‍ കൊച്ചിയില്‍ നിന്നും മുംബൈയില്‍ നിന്നും വിനോദസഞ്ചാരികളുമായി പര്യടനത്തിന് പുറപ്പെടുന്നു. കൊച്ചി, മുംബൈ എന്നിവിടങ്ങളില്‍ നിന്നും പുറപ്പെട്ട് യഥാക്രമം ആറും എട്ടും ദിവസത്തിന് ശേഷം തിരിച്ചെത്തുന്ന ക്രൂയിസ് ഷിപ്പ് ഇന്ത്യയിലെയും യു എ ഇയിലെയും വിവിധ തുറമുഖങ്ങള്‍ സന്ദര്‍ശിക്കും.

ദുബായില്‍ രണ്ടു ദിവസവും അബുദാബിയിലും മുംബൈയിലും ഓരോ ദിവസവും രാത്രി താമസമുണ്ടായിരിക്കും. ദുബായില്‍ വെച്ച് ഇത്തവണത്തെ ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷങ്ങള്‍ അവിസ്മരണീയമാക്കുന്നതിന് വിപുലമായ പരിപാടികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് സെലിബ്രിറ്റി ക്രൂയിസിന്റെ ഇന്ത്യയിലെ പ്രതിനിധികളായ തിരുണ്‍ ട്രാവല്‍ മാര്‍ക്കറ്റിംഗിന്റെ ചീഫ് എക്‌സിക്യൂട്ടീവ് രത്‌ന ഛദ്ദ അറിയിച്ചു.

ആഡംബര സൗകര്യങ്ങള്‍ കൊണ്ട് സമ്പന്നമായ മില്ലെനിയം ക്ലാസ് കപ്പലായ സെലിബ്രിറ്റി കോണ്‍സ്‌റ്റെലേഷനില്‍ വിനോദത്തിനുള്ള വിപുലമായ സൗകര്യങ്ങളാണുള്ളത്. ഇന്ത്യന്‍ വിഭവങ്ങളും സ്റ്റാന്റേര്‍ഡ് ബിവറേജസും ലഭ്യമാകുന്ന ഭക്ഷണശാലകള്‍, നൂതനമായ ശബ്ദ-ദൃശ്യാനുഭവം നല്‍കുന്ന ആധുനിക തീയറ്റര്‍, വിശാലമായ റൂഫ് ടോപ്പ് ലോഞ്ച്, കുട്ടികളുടെ കളിസ്ഥലം, സ്വിമ്മിംഗ് പൂള്‍, സ്‌പോര്‍ട്‌സ് ആന്റ് ഫിറ്റ്‌നസ് സെന്റര്‍ തുടങ്ങിയ സൗകര്യങ്ങള്‍ യാത്രികര്‍ക്ക് ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ അനുഭവങ്ങള്‍ സമ്മാനിക്കുമെന്ന് രത്‌ന ഛദ്ദ പറഞ്ഞു.