മലേഷ്യയെ വിസ്മയിപ്പിച്ച് കേരള ടൂറിസം റോഡ്‌ഷോ

Posted on: September 26, 2014

Kerala-Tourism-Roadshow-big

തെക്കുകിഴക്കൻ ഏഷ്യൻ വിപണിയിലേക്കുള്ള കേരള ടൂറിസത്തിന്റെ പ്രവേശനത്തിനു മുന്നോടിയായി മലേഷ്യയിൽ റോഡ്‌ഷോ നടത്തി.

മലേഷ്യയിൽ നടന്ന ആദ്യ റോഡ്‌ഷോയ്ക്ക് മികച്ച പ്രതികരണം ലഭിച്ചതായി സംസ്ഥാന പ്രതിനിധി സംഘത്തെ നയിച്ച ടൂറിസം ഡയറക്ടർ പി.ഐ. ഷെയ്ക് പരീത് പറഞ്ഞു. ഒട്ടേറെ ഇന്ത്യാക്കാരുള്ള മലേഷ്യ കേരള ടൂറിസത്തിന്റെ പ്രധാന വിപണിയാണ്. ഭാവിയിൽ വിദേശ വിനോദ സഞ്ചാരികളിൽ മലേഷ്യയിൽ നിന്നുള്ളവരും പങ്കുചേരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള ടൂറിസം രംഗത്തെ 14 വാണിജ്യ പങ്കാളികൾക്ക് സമാന മേഖലയിലുള്ളവരുമായി ആശയവിനിമയം നടത്തുന്നതിനും റോഡ്‌ഷോ വേദിയായി.

അബാദ് ഹോട്ടൽസ് ആൻഡ് റിസോർട്‌സ്, ബ്ലൂ യോണ്ടർ ഹോളിഡെയ്‌സ്, കാർമേലിയ ഹാവൻ, ഈസ്‌റ്റെൻഡ് ഹോസ്പിറ്റാലിറ്റി, ഗ്രേറ്റ് എസ്‌കേപ്‌സ്, കൈരളി ആയൂർവേദിക് ഗ്രൂപ്പ്, കല്ലട ട്രാവൽ ഹൗസ്, കുമരകം ലേക്ക് റിസോർട്ട്, മാർവെൽ ടൂർസ്, സാഗര ബീച്ച് റിസോർട്ട്, സ്‌പൈസ്‌ലാൻഡ് ഹോളിഡെയ്‌സ്,
ദ ട്രാവൽ പ്ലാനർ, ഉദയ സമുദ്ര ലെഷ്വർ ബീച്ച് ഹോട്ടൽ എന്നിവയാണ് കേരളത്തെ പ്രതിനിധീകരിച്ച് റോഡ്‌ഷോയിൽ പങ്കെടുത്തത്.

മലേഷ്യൻ തലസ്ഥാനത്തെ ഷാൻഗ്രിലാ ഹോട്ടലിൽ നടന്ന റോഡ്‌ഷോയിൽ മലേഷ്യയിലെ ഇന്ത്യൻ ഡെപ്യൂട്ടി ഹൈകമ്മീഷണർ ഡോ. അക്വിനോ വിമൽ മുഖ്യാതിഥിയായിരുന്നു.