കേരളത്തിലെ ആദ്യ നോവോടെൽ ഹോട്ടൽ കൊച്ചിയിൽ

Posted on: April 7, 2018

കൊച്ചി : കൊച്ചി ഇൻഫോപാർക്കിന് സമീപം കേരളത്തിലെ ആദ്യ നോവോടെൽ പ്രവർത്തനം ആരംഭിച്ചു. ഫ്രാൻസ് ആസ്ഥാനമായ ഹോസ്പിറ്റാലിറ്റി കമ്പനിയായ ആക്കോർ ഹോട്ടൽസും മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പും ചേർന്നാണ് കേരളത്തിലെ ആദ്യ നോവോടെൽ ഹോട്ടൽ യഥാർത്ഥ്യമാക്കിയത്. വൈ ഫൈ സൗകര്യത്തോടുകൂടിയ 128 വിശാലമായ മുറികളാണ് നോവോടെല്ലിൽ ഒരുക്കിയിരിക്കുന്നത്. ഇതിൽ 8 സ്യൂട്ട് റൂമുകളാണ്. ഒരെണ്ണം ഭിന്നശേഷിയുള്ളവർക്കായി പ്രത്യേകം തയാറാക്കിയിരിക്കുന്നു.

ദിവസവും മുഴുവൻ പ്രവർത്തിക്കുന്ന സ്‌ക്വയർ റെസ്റ്റോറന്റ് നോവോടെല്ലിൽ ഒരുക്കിയിട്ടുണ്ട്. തനി നാടൻ – മലബാർ വിഭവങ്ങൾ മുതൽ വിദേശ വിഭവങ്ങൾ വരെ ഇവിടെ ലഭിക്കും. സിംഗിൾ മാൾട്ട് കോക്‌ടെയ്‌ലുകൾ, മോക് ടെയ്‌ലുകൾ തുടങ്ങിയവ ലഭ്യമാക്കുന്ന ബാർ സൗകര്യവും നോവോടെല്ലിലുണ്ട്. ആറാം നിലയിൽ സൺ ഡെക്ക് ബാറുണ്ട്. സ്വിമ്മിങ്ങ് പൂൾ, ജിം, കിഡ്‌സ് കോർണർ എന്നിവയുമുണ്ട്. സമ്മേളനം, വിവാഹം, മറ്റു ചടങ്ങുകൾ എന്നിവ നടത്താൻ മൂന്ന് മീറ്റിങ്ങ് റൂമുകൾ നോവോടെല്ലിലുണ്ട്. ഇതിൽ 200 ആളുകളെ വരെ ഉൾക്കൊളളാനാവും.

കേരളത്തിലെ വാണിജ്യ തലസ്ഥാനമായ കൊച്ചിയിൽ നോവോടെൽ ഹോട്ടൽ തുറക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അക്കോർ ഹോട്ടൽസ് സി.ഇ.ഒ (ഇന്ത്യ ആന്റ് സൗത്ത് ഏഷ്യ) ജീൻ മൈക്കൽ കാസ പറഞ്ഞു. കേരളത്തിൽ ഞങ്ങൾ അവതരിപ്പിക്കുന്ന രണ്ടാമത്തെ ഹോട്ടൽ ബ്രാൻഡാണ് നോവോടെൽ. ഐബിസ് കൊച്ചി സിറ്റി സെന്റർ ആണ് ആദ്യത്തേത്. കൊച്ചി പോർട്ടിന്റെ നവീകരണത്തോടെ ടൂറിസം സാധ്യതകൾ വർദ്ധിച്ചുവരുന്ന പ്രധാന ദക്ഷിണേഷ്യൻ വിപണിയാണ് കൊച്ചി. 131 വർഷത്തെ പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിമായി ചെർന്ന് ഈ സംരംഭത്തിനു തുടക്കമിടാൻ കഴിഞ്ഞതിൽ ആഹ്ലാദിക്കുന്നു – കാസ പറഞ്ഞു.

യൂറോപ്പിലെ ഒന്നാംകിട ഹോട്ടൽ കമ്പനിയായ അക്കോർ ഹോട്ടൽസുമായുള്ള സഹകരണത്തോടെ ആരംഭിച്ച നോവോടെൽ കൊച്ചിയിലെത്തുന്നവർക്ക് ലോകോത്തര ആതിഥ്യസൽക്കാരം ഉറപ്പാക്കുമെന്ന് മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ തോമസ് ജോൺ മുത്തൂറ്റ് പറഞ്ഞു.വാരാന്ത്യ സവാരികൾക്കും കുടുംബമൊത്തുള്ള യാത്രകൾക്കും ബിസിനസ്  ട്രിപ്പുകൾക്കും ഒരുപോലെ യോജിച്ച സ്ഥലമാണ് കൊച്ചിയെന്ന് നോവോടെൽ കൊച്ചി ജനറൽ മാനേജർ സച്ചിൻ മഹേശ്വരി അഭിപ്രായപ്പെട്ടു.

നോവോടെൽ കൊച്ചി ഇൻഫോപാർക്കിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക ഇളവിൽ റൂമുകൾ നൽകുന്നുണ്ട്. പ്രഭാതഭക്ഷണം അടക്കം ഒരു രാത്രിയ്ക്ക് 5,399 രൂപയും 18 ശതമാനം നികുതിയും അടങ്ങുന്നതാണ് മുറിവാടക.