ഗ്രാൻഡ് ഹോളിഡേ കാർണിവലുമായി തോമസ് കുക്ക്

Posted on: March 29, 2018

കൊച്ചി : ഏറ്റവും ആകർഷണീയമായ കുറഞ്ഞ നിരക്കിൽ അവധികൾ ആഘോഷിക്കുന്നതിന് ഗ്രാൻഡ് ഹോളിഡേ കാർണിവലുമായി തോമസ് കുക്ക്. ഗ്രാൻഡ് ഇന്ത്യാ ഹോളിഡേയ്‌സ് സെയിൽ 2018 ലൂടെ ഇടപാടുകളിൽ 40-50 ശതമാനം വരെ വർധന കൈവരിക്കാൻ തോമസ് കുക്കിന് സാധിച്ചു. ഗ്രാൻഡ് ഹോളിഡേ കാർണിവലുമായി ഇത്തവണ ഉപഭോക്താക്കളുടെ വീട്ടുപടിക്കലെത്തുകയാണ് തോമസ് കുക്ക്. ഏറ്റവും മികച്ച രീതിയിൽ സഞ്ചാരികൾക്ക് പരമാവധി നേട്ടം ലഭിക്കത്തക്ക രീതിയിൽ കുടുംബത്തിലെ എല്ലാവരെയും വിനോദയാത്രയിൽ പങ്കെടുപ്പിക്കുന്ന രീതിയിലാണ് ഗ്രാൻഡ് ഹോളിഡേ കാർണിവൽ ഒരുക്കിയിരിക്കുന്നത്.

കൊച്ചി, മുംബൈ, പൂനെ, ചെന്നൈ, ഹൈദരാബാദ്, ബംഗലുരു എന്നിവിടങ്ങളിൽ കസ്റ്റമർ ഔട്ട്‌റീച്ച് പ്രോഗ്രാമും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. ആഭ്യന്തര, വിദേശ വിനോദയാത്രകൾക്ക് 40,000 രൂപ വരെ ഡിസ്‌കൗണ്ടാണ് ഗ്രാൻഡ് ഹോളിഡേ കാർണിവലിന്റെ പ്രധാന സവിശേഷത. കുട്ടികൾക്ക് സൗജന്യ യാത്രയും ഇതോടൊപ്പം നൽകുന്നുണ്ട്. ഏറ്റവും മികച്ച യാത്ര ആഗ്രഹിക്കുന്നവർക്ക് ഏറ്റവും നല്ല അവസരമാണ് ഗ്രാൻഡ് ഹോളിഡേ കാർണിവലിലൂടെ ലഭിക്കുന്നതെന്ന് തോമസ് കുക്ക് ഹോളിഡേയ്‌സ് പ്രസിഡണ്ട് ആൻഡ് കൺട്രി ഹെഡ് രാജീവ് കാലെ പറഞ്ഞു.

TAGS: Thomas Cook |