ട്രാവലേഴ്‌സ് കെയർ ഡയറക്ടറി പ്രകാശനം ചെയ്തു

Posted on: September 22, 2014

Travellers-care-directory-b

ഗോഡ്‌സ് ഓൺ സൊല്യൂഷൻസ് ട്രാവലേഴ്‌സ് കെയർ ഡയറക്ടറിയുടെ മൂന്നാം പതിപ്പ് കൊച്ചിയിൽ നടന്ന ചടങ്ങിൽ സംസ്ഥാന ടൂറിസം വകുപ്പു മന്ത്രി കെ.പി. അനിൽ കുമാർ പ്രകാശനം ചെയ്തു. കേരള ട്രാവൽ മാർട്ട് പ്രസിഡന്റ് ജോണി ഏബ്രാഹം ജോർജ് ആദ്യപ്രതി ഏറ്റുവാങ്ങി.

സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളെപ്പറ്റിയുള്ള വിശദാംശങ്ങൾ അടങ്ങിയ ഡയറക്ടറിയിൽ ഈ പ്രദേശങ്ങളിലെ ഹോട്ടലുകൾ, റിസോർട്ടുകൾ തുടങ്ങിയവയുടെ വിവരങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്നു. കേരള ട്രാവൽ മാർട്ടിൽ സംബന്ധിക്കാനെത്തിയ ടൂർ ഓപ്പറേറ്റർമാർക്കും മറ്റുള്ളവർക്കും ഈ ഡയറക്ടറി വളരെ പ്രയോജനപ്രദമാണെന്ന് ഗോഡ്‌സ് ഓൺ സൊല്യൂഷൻസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ബിനു ജോർജ് വ്യക്തമാക്കി.

വെല്ലിംഗ്ടൺ ഐലൻഡിലെ സാമുദ്രിക കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ കോൺഫെഡറേഷൻ ഓഫ് കേരള ടൂറിസം ഇൻഡസ്ട്രി പ്രസിഡന്റ് ഇ.എം. നജീബ്, സംസ്ഥാന ടൂറിസം സെക്രട്ടറി സുമൻ ബില്ല, എംഎച്ച്ആർഎ പ്രസിഡന്റ് ദിലീപ് പൊട്ടംകുളം, ബിനു ജോർജ് തുടങ്ങിയവർ സംബന്ധിച്ചു.