കാർമേലിയ ഹാവൻ റിസോർട്ടിന് സാറ്റാ 2017 പുരസ്‌കാരം

Posted on: November 6, 2017

കട്ടപ്പന : വണ്ടൻമേട് കാർമേലിയ ഹാവൻ റിസോർട്ടിന് ദക്ഷിണേഷ്യയിലെ മികച്ച ഹിൽ റിസോർട്ടുകൾക്കുള്ള സാറ്റാ 2017 (സൗത്ത് ഏഷ്യൻ ട്രാവൽ അവാർഡ്‌സ്) പുരസ്‌കാരം. ഇന്ത്യ, ശ്രീലങ്ക, മാലിദ്വീപ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലെ 5000 ത്തോളം റിസോർട്ടുകളിൽ നിന്നാണ് കാർമേലിയ പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്.

തേക്കടി – മൂന്നാർ റൂട്ടിൽ വണ്ടൻമേടിനു സമീപം തേയില, ഏലം പ്ലാൻറേഷനിലെ 25 ഏക്കർ സ്ഥലത്താണ് കാർമേലിയ ഹാവൻ പ്ലാന്റേഷൻ റിസോർട്ട്. മാലിദ്വീപിലെ ഇക്വേറ്റർ വില്ലേജിൽ നടന്ന ചടങ്ങിൽ ദി ഹോക്‌സ് ഡയറക്ടർ ഹുസൈൻ അമറിൽ നിന്നു കാർമേലിയ ഹാവൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ സ്‌കറിയ ജോസും ജനറൽ മാനേജർ ജിജു ജയിംസും ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.

പ്ലാന്ററായിരുന്ന ഞാവള്ളിൽ (കൈലാസപ്പാറ) ജോസ് 1995-ൽ ആരംഭിച്ച കാർമേലിയ ഹാവൻ റിസോർട്ട്, പ്ലാന്റേഷൻ മേഖലയിലെ പുത്തൻകാൽവെയ്പ്പായിരുന്നു.