ദർശൻസ് തീർത്ഥാടന പാക്കേജുകളുമായി എസ്ഒടിസി

Posted on: August 23, 2017

കൊച്ചി : ട്രാവൽ-ടൂറിസം കമ്പനിയായ എസ്ഒടിസി മതപരമായ ചടങ്ങുകൾക്കായുള്ള ഇന്ത്യയിലെ ആദ്യ ഓൺലൈൻ പോർട്ടലായ ഇ-പൂജയുമായി ചേർന്ന് ദർശൻസ് എന്ന തീർത്ഥാടന പാക്കേജ് അവതരിപ്പിച്ചു. എസ്ഒടിസിയുടെ ദർശൻസിൽ പ്രത്യേകം രൂപകൽപ്പന ചെയ്ത ഇന്ത്യയിലെ 60 പുണ്യ സ്ഥലങ്ങളിലേക്കുള്ള 40 തീർത്ഥാടന പാക്കേജുകളാണ് ഒരുക്കിയിട്ടുള്ളത്. ആത്മീയയാത്രയ്ക്കു തീർത്ഥാടകർക്കു വേണ്ടതെല്ലാം ഉൾപ്പെടുത്തിയാണ് ടൂറുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

സമാധാനത്തോടെ, സൗകര്യപ്രദമായി, തടസം കൂടാതെ പൂജയും പ്രാർത്ഥനകളും അഭിഷേകങ്ങളും നടത്താനാവുന്നതാണ് ദർശൻസ് പാക്കേജ്. ക്ഷേത്ര സന്ദർശനങ്ങൾക്ക് സഹായികളുമുണ്ടാകും. എല്ലാവർക്കും അനുയോജ്യമായ യാത്രാ നിരക്കുകളാണ് ഈടാക്കുന്നതെന്നും എസ്ഒടിസി ട്രാവൽ മാനേജിംഗ് ഡയറക്ടർ വിശാൽ സൂരി പറഞ്ഞു.

TAGS: SOTC | SOTC Darshans |