പരിസ്ഥിതി സംരക്ഷണ ടൂറിസത്തിന് പ്രോത്സാഹനവുമായി മഹീന്ദ്ര ഹോളിഡേസ്

Posted on: June 3, 2017

ന്യൂഡൽഹി : മഹീന്ദ്ര ഹോളിഡേസ് ഉത്തരവാദിത്വ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും ടൂറിസ്റ്റുകൾക്കിടയിൽ പരിസ്ഥിതി സംരക്ഷണ താൽപര്യം വളർത്തുന്നതിനും നടപടികൾ സ്വീകരിക്കുന്നു. വൈൽഡ്‌ലൈഫ് ട്രിപ്പുകളിൽ ചെലവു കുറയ്ക്കുന്നതിൽ മഹീന്ദ്ര ശ്രദ്ധിക്കുന്നു. എയർപോർട്ട് മുതൽ താമസിക്കുന്ന ഹോട്ടലിലെ വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതു വരെ നീളുന്നു പരിപാടികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. കാർബൺ പുറംതള്ളൽ കുറയ്ക്കുന്നതു മുതൽ ഇന്ത്യയിൽ സുസ്ഥിര ടൂറിസം പ്രോൽസാഹിപ്പിക്കുന്നതിനുൾപ്പെടെ അനുയോജ്യമായ പ്രത്യേക സ്വാഭാവിക ഓഫ് സൈറ്റ് ടൂറുകൾ സംഘടിപ്പിച്ച് ഇൻഹൗസ് പ്രവർത്തനങ്ങളിലൂടെ മഹീന്ദ്ര ഹോളിഡേസും പരിസ്ഥിതി സംരക്ഷണത്തിന് സംഭാവന നൽകുന്നുണ്ട്.

മഹീന്ദ്ര ഗ്രൂപ്പിന്റെ സുസ്ഥിര അപെക്‌സ് കൗൺസിൽ ദീർഘകാല ലക്ഷ്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. 2030 ആകുമ്പോഴേക്കും കാർബൺ ന്യൂട്രൽ, ജല സംരക്ഷണം, മാലിന്യ ഉന്മൂലനം, ഇരട്ടി ഊർജ ഉത്പാദനം, പുനർനിർമിക്കാവുന്ന ഊർജം നൂറു ശതമാനം വർധിപ്പിക്കുക തുടങ്ങിയവ ലക്ഷ്യമിടുന്നു. ഇന്ത്യയുടെ പലഭാഗങ്ങളിലെ ആകർഷകമായ ലൊക്കേഷനുകളിലുള്ള മഹീന്ദ്ര ഹോളിഡേയ്‌സിന്റെ 49 റിസോർട്ടുകൾ പ്രാദേശിക സമൂഹങ്ങളുടെ സാമൂഹ്യവും സാമ്പത്തികവുമായ വളർച്ചയ്ക്കു മികച്ച സംഭാവന നൽകാവുന്ന സ്ഥിതിയിലാണ്. സ്വാഭാവികവും പരിസ്ഥിതി സൗഹാർദവുമായ വിഭവങ്ങൾ പരിപാലിക്കുന്നതിനും സംരക്ഷിക്കുന്നതിനും മഹീന്ദ്ര ഏറെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

വായു ഭൂമി, ജലം എന്നിവ മലിനമാകാതെ സംരക്ഷിക്കുന്നതിനും ജൈവ വൈവിധ്യം കാത്തു സൂക്ഷിക്കുന്നതിനും മഹീന്ദ്ര നയങ്ങൾ രൂപീകരിച്ചിട്ടുണ്ട്.ബോധവത്ക്കരണം ലക്ഷ്യമിട്ട് മഹീന്ദ്രയിലെ ജീവനക്കാരും പ്രാദേശിക സമൂഹങ്ങളും ചേർന്ന് ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ച് ഉൾപ്പടെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട ദിനങ്ങൾ വിവിധ പരിപാടികളോടെ ആചരിക്കുന്നു, ഹർയാലി പദ്ധതിക്കു കീഴിൽ 2010 – 2015 നുമിടയിൽ 2,20,000 മരങ്ങൾ നട്ടു, തേക്കടി, മണാലി, ബിൻസർ, വാർക്ക, കുംബൽഗഡ്, മൂന്നാർ തുടങ്ങിയ സ്ഥലങ്ങളിലെ ഗ്രാമങ്ങൾക്ക് കമ്പനി സോളാർ ലൈറ്റുകൾ നൽകി, സർക്കാരിൽ നിന്നും അഭിനന്ദനം ലഭിച്ച ഈ പദ്ധതികൊണ്ട് 35 ഗ്രാമങ്ങൾക്കെങ്കിലും ഗുണമുണ്ടായിട്ടുണ്ട്, അഷ്ടമുടിയിലും ചെറായി ബീച്ചിലുമായി 7000 മരങ്ങൾ നട്ടു, പ്ലാസ്റ്റിക് ഉപയോഗം നിരോധിക്കുന്നതിന്റെ ഭാഗമായി പേപ്പർ ബാഗ് നിർമാണ യന്ത്രങ്ങൾക്കായി കമ്പനി നിക്ഷേപമിറക്കി, എല്ലാ ലൊക്കേഷനിലും പതിവായി ശുചീകരണം നടത്തി, സ്വഛ് ഭാരതിന്റെ ഭാഗമായി ഈ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിച്ചു. ജല സംരക്ഷണത്തിനായി മഹീന്ദ്ര ഹോളിഡേയ്‌സ് റിസോർട്ടുകളിൽ പ്രത്യേക മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. ജല ഉപയോഗം കുറയ്ക്കുക, വീണ്ടും ഉപയോഗിക്കുക, റീസൈക്കിൾ, മഴ വെള്ളം സംഭരിക്കുക തുടങ്ങിയ തുടങ്ങിയ നടപടികളിൽ ഊന്നിയാണ് ജല സംരക്ഷണം.