കൊച്ചിയിൽ ഐബിസ് ഹോട്ടൽ തുറന്നു

Posted on: January 16, 2017

കൊച്ചിയിലെ ഐബിസ് ഹോട്ടലിന്റെ ഉദ്ഘാടനം ഫ്രഞ്ച് കോൺസുലേറ്റ് ജനറൽ ഫിലിപ്പ് ജാൻവിയർ കാമിയാമ നിർവഹിക്കുന്നു. ഐബിസ് കൊച്ചി ജനറൽമാനേജർ അജിത് ജോസ്, കെ. എൻ. സൂര്യനാരായണൻ (ട്രേഡ്‌ലിങ്ക്‌സ്), ഹൈബി ഈഡൻ എംഎൽഎ, ഇന്റർഗ്ലോബ് ഹോട്ടൽസ് സിഇഒ ജെ.ബി. സിംഗ്, അക്കോർ ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റഫ് ജീൻ മിഷേൽ കാസേ, ഇന്റർഗ്ലോബ് എന്റർപ്രൈസസ് ചെയർമാൻ കപിൽ ഭാട്യ തുടങ്ങിയവർ സമീപം.

കൊച്ചി : പ്രമുഖ ഹോട്ടൽ ശൃംഖലയായ ഐബിസ് കൊച്ചിയിൽ ആരംഭിച്ചു. ഹോട്ടലിന്റെ ഉദ്ഘാടനം ഫ്രഞ്ച് കോൺസുലേറ്റ് ജനറൽ ഫിലിപ്പ് ജാൻവിയർ കാമിയാമ നിർവഹിച്ചു. കൊച്ചി എം. ജി.റോഡിൽ പത്മ ജംഗ്ഷനിലെ മെട്രോ സ്‌റ്റേഷന്റെ സമീപത്താണ് ഐബിസ് കൊച്ചി സിറ്റി സെന്റർ തുറന്നത്.

മികച്ച രീതിയിൽ സജ്ജീകരിച്ച 115 മുറികളും സമാനതകളില്ലാത്ത രൂപകൽപനയും സൗകര്യങ്ങളും ഉപഭോക്താക്കൾക്ക് പുതിയ അനുഭൂതിയായിരിക്കും സമ്മാനിക്കുക. മുറികൾക്കുള്ളിൽ ഐബിസിന്റെ തനത് ആശയമായ ട്രേഡ് മാർക്കോടുകൂടി സ്വീറ്റ് ബെഡ് സൗകര്യവും വേഗതയുള്ള വൈ ഫൈയും ഒരുക്കിയിട്ടുണ്ട്്. സ്‌പൈസ് ഇറ്റ് റെസ്റ്റോറന്റിൽ പ്രാദേശികമായി ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ചുള്ള ഇന്ത്യൻ, ഓറിയന്റൽ, യൂറോപ്യൻ വിഭവങ്ങളും ബിവറേജസും കുറഞ്ഞ നിരക്കിലും ഉന്നത ഗുണനിലവാരത്തിലുമാണ് ലഭ്യമാക്കുന്നത്.

രാവിലെ നാലു മണി മുതൽ ആരംഭിക്കുന്ന പ്രഭാത ഭക്ഷണമാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. മെനു അനുസരിച്ചുള്ളതു കൂടാതെ ബുഫെയും ലഭ്യമാണ്. തൽസമയ പാചകപ്പുരയിലൂടെ നിങ്ങൾ പറയുക, ഞങ്ങൾ പാചകം ചെയ്യാം’ എ ആശയവും സ്‌പൈസ് ഇറ്റിനു പിന്നിലുണ്ട്. നഗരത്തിലെ ഏറ്റവും മികച്ച റെസ്റ്റോറന്റിൽ അതിഥികളായെത്തുവർക്ക് തങ്ങളുടെ പാചകാഭിരുചി പ്രകടിപ്പിക്കാനുള്ള അവസരം കൂടി ഇതിലൂടെ ലഭിക്കും.

കൊച്ചിയിൽ ഹോട്ടൽ തുറക്കുന്നതിലൂടെ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കുള്ള തങ്ങളുടെ പ്രവേശനമാണ് അടയാളപ്പെടുത്തുന്നതെന്ന് ഇന്റർഗ്ലോബ് ഹോട്ടൽസ് പ്രസിഡന്റും സിഇഒയുമായ ജെ. ബി. സിംഗ് പറഞ്ഞു. ഐബിസ് ബ്രാൻഡിനെ കൊച്ചിയിലേക്കു കൊണ്ടുവരുന്നതിൽ ആവേശഭരിതരാണെന്ന്് അക്കോർ ഹോട്ടൽസ് ഇന്ത്യ ഓപ്പറേഷൻസ് സീനിയർ വൈസ് പ്രസിഡന്റ ജ്യോ മിഷേൽ കാസേ പറഞ്ഞു