നോയിഡയിൽ രണ്ടാമത്തെ ജിഞ്ചർ ഹോട്ടൽ

Posted on: July 18, 2016

Ginger-Hotels-Big

ന്യൂഡൽഹി : നോയിഡയിൽ രണ്ടാമത്തെ ജിഞ്ചർ ഹോട്ടൽ തുറന്നു. ഈസ്റ്റ് നോയിഡയിലാണ് 96 മുറികളുള്ള പുതിയ ഹോട്ടൽ ആരംഭിച്ചിട്ടുള്ളത്. ഇതോടെ ജിഞ്ചർ ഹോട്ടൽ ശൃംഖലയിൽ 36 ഹോട്ടലുകളായി.

ഹൈസ്പീഡ് വയർലെസ് ഇന്റർനെറ്റ്, മൾട്ടി കുസിൻ റെസ്റ്റോറന്റ്, 24/7 കോഫീഷോപ്പ്, ഫിറ്റ്‌നെസ് സെന്റർ, മീറ്റിംഗ്ഹാൾ തുടങ്ങിയ സൗകര്യങ്ങൾ ഇവിടെയുണ്ട്. നോയിഡ എക്‌സ്‌പോ സെന്റർ, ഇലക് ട്രോണിക് സിറ്റി, പ്രഗതി മൈതാൻ, ബുദ്ധ ഇന്റർനാഷണൽ റേസിംഗ് സർക്യൂട്ട്, ഡൽഹി എക്‌സ്‌പോ മാർട്ട് എന്നിവിടങ്ങളിലേക്ക് എളുപ്പം ചെന്നെത്താനാകും.